സമകാലിക മലയാളം ഡെസ്ക്
ദിവസവും രാത്രി കിടക്കുന്നതിന് മുമ്പ് ഒരു ഗ്ലാസ് പാല്‍ കുടിക്കുന്നത് പലരുടെയും ശീലമാണ്.
ശരീരത്തിന് ഏറ്റവും കൂടുതൽ ഊർജമേകുന്ന പാനീയമാണ് പാല്‍.
കാത്സ്യത്തിന്‍റെ മികച്ച ഉറവിടമാണ് പാല്‍. അതിനാല്‍ ദിവസവും പാല്‍ കുടിക്കുന്നത് എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിന് നല്ലതാണ്.
പക്ഷേ ഏത് സമയത്ത് കുടിച്ചാലാണ് ഏറ്റവും കൂടുതൽ ആരോഗ്യ ഗുണങ്ങൾ ലഭിക്കുന്നതെന്ന് നിങ്ങൾക്കറിയാമോ?
ഉറങ്ങുന്നതിന് ഏകദേശം 30 മിനിറ്റ് മുമ്പ് പാൽ കുടിക്കുന്നത് ആരോഗ്യത്തിന് നല്ലതാണെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്.
പാലിൽ ട്രിപ്റ്റോഫാൻ അടങ്ങിയിട്ടുണ്ട്.ഇത് സമ്മർദ്ദം കുറയ്ക്കുന്നതിനും നന്നായി ഉറങ്ങുന്നതിനും നമ്മളെ സഹായിക്കുന്നു.
എപ്പോഴും ചെറുചൂടുള്ള പാൽ തന്നെ കുടിക്കാൻ ശ്രമിക്കുക.പറ്റുമെങ്കിൽ പാലിൽ അൽപം മഞ്ഞളോ ഏലക്കയോ അല്ലെങ്കിൽ ഇഞ്ചിയോ ചേർക്കുന്നതും ആരോഗ്യത്തിന് നല്ലതാണ്.
രാത്രിയിൽ പാലിൽ തേൻ,പഴങ്ങൾ എന്നിവ ചേർത്ത് കഴിക്കുന്നതും ഒഴിവാക്കണം.ലാക്ടോസ് അസഹിഷ്ണുത ഉള്ളവർ പാൽ പൂർണ്ണമായും ഒഴിവാക്കണം.
ഉറങ്ങുന്നതിനുമുമ്പ് പാൽ കുടിക്കുന്നത് രാത്രിയിൽ ശരീരത്ത് ജലാംശം നിലനിർത്താൻ സഹായിക്കുന്നു. ഇത് ശരീരത്തിന്റെ മൊത്തത്തിലുള്ള പ്രവർത്തനങ്ങൾക്ക് ഏറെ സഹായകരമാകുന്നു.
ദഹനക്കുറവ് അല്ലെങ്കിൽ ഇടയ്ക്കിടെ ജലദേഷവും ചുമയും ഉള്ളവർ പാൽ ഒഴിവാക്കുക.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates