വാഴപ്പഴം കഴിച്ചാൽ ഉടൻ വെള്ളം കുടിക്കരുത്; എന്തുകൊണ്ട്?

സമകാലിക മലയാളം ഡെസ്ക്

വാഴപ്പഴം കഴിച്ചിട്ട് ഉടനെ വെള്ളം കുടിക്കുന്നവർ ധാരാളം ഉണ്ടാകും.

Banana | Pinterest

എന്നാൽ വാഴപ്പഴം കഴിച്ചതിന് പുറമേ വെള്ളം കുടിക്കരുത് എന്നാണ് എല്ലാരും പറയുന്നത്.

Banana | Pinterest

എന്തുകൊണ്ടാണ് വാഴപ്പഴം കഴിച്ചതിന് പുറമേ വെള്ളം കുടിക്കരുത് എന്ന് പറയുന്നതെന്ന് ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ?

Banana | Pinterest

വാഴപ്പഴം കഴിച്ചതിന് പുറമേ വെള്ളം കുടിക്കുന്നത് ആരോ​ഗ്യത്തിന് നല്ലതല്ലെന്നാണ് ആരോ​ഗ്യ വിദഗ്ധർ പറയുന്നത്.

Banana | Pinterest

വാഴപ്പഴം പൊതുവേ തണുപ്പുളള പഴമായാണ് കണക്കാക്കുന്നത്. പഴം കഴിച്ച് കഴിയുമ്പോള്‍ ആമാശയത്തിലെ ദഹനരസങ്ങള്‍ പഴത്തെ വിഘടിപ്പിക്കാന്‍ തുടങ്ങും.

Banana | Pinterest

ഈ സമയത്ത് വെള്ളം കുടിക്കുന്നത് ദഹനരസങ്ങളെ നേര്‍പ്പിക്കുകയും ദഹനത്തെ മന്ദഗതിയിലാക്കുകയും ചെയ്യും.

Banana | Pinterest

പഴം ശരിയായി ദഹിച്ചില്ലെങ്കില്‍ വയറ് വീര്‍ക്കുകയും ദഹനക്കേട് പോലുള്ള അസ്വസ്ഥതകള്‍ക്ക് കാരണമാകുകയും ചെയ്യും.

Banana | Pinterest

വാഴപ്പഴം കഴിച്ച ഉടനെ തണുത്ത വെള്ളം കുടിക്കുന്നത് ശരീരത്തിന്റെ ആന്തരിക സന്തുലിതാവസ്ഥയെ തടസ്സപ്പെടുത്തുമെന്നും തൊണ്ടവേദന, ചുമ, ജലദോഷം പോലുളള ബുദ്ധിമുട്ടുകള്‍, കഫം എന്നിവ ഉണ്ടാവുമെന്നും കരുതപ്പെടുന്നു.

Banana | Pinterest

വാഴപ്പഴത്തിന്റെ നാരുകളില്‍ പ്രകൃതിദത്ത പഞ്ചസാര ധാരാളമായി അടങ്ങിയിട്ടുള്ളതിനാൽ വാഴപ്പഴം കഴിച്ച ഉടനെ വെളളം കുടിക്കുന്നത് പഞ്ചസാരയുടെ ആഗിരണം വര്‍ധിപ്പിക്കുകയും ഇത് രക്തത്തിലെ ഗ്ലൂക്കോസിനെ താല്‍ക്കാലികമായി വര്‍ധിപ്പിക്കുകയും ചെയ്യുന്നതായും പറയപ്പെടുന്നു.

Banana | Pinterest

പഴങ്ങള്‍ കഴിച്ച ശേഷം കുറഞ്ഞത് 20 മുതല്‍ 30 മിനിറ്റ് വരെ കാത്തിരുന്ന ശേഷം വെള്ളം കുടിക്കണമെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്.

Banana | Pinterest

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | File