രാത്രിയിൽ മുടി പിന്നിക്കെട്ടിയാണോ അഴിച്ചിട്ടാണോ ഉറങ്ങേണ്ടത്?

സമകാലിക മലയാളം ഡെസ്ക്

മുടി പകൽ സമയങ്ങളിൽ ഒതുക്കിയും അഴിച്ചുമൊക്കെ ഇഷ്ടത്തിന് കൊണ്ടു നടക്കാമെങ്കിലും രാത്രി ഉറങ്ങുമ്പോൾ എന്തു ചെയ്യുമെന്ന ആശയക്കുഴപ്പമുള്ളവരാണ് മിക്ക പെൺകുട്ടികളും.

പ്രതീകാത്മക ചിത്രം | Pinterest

ചിലർ മുടി അഴിച്ചിടും, മറ്റ് ചിലർ മുടി നന്നായി ഇറുക്കി പിന്നിക്കെട്ടിവയ്ക്കും. മുടി വളരാനും പൊട്ടിപ്പോകാതിരിക്കാനും പിന്നുന്നതാണ് നല്ലതെന്ന് പലരും പറയാറുണ്ട്.

പ്രതീകാത്മക ചിത്രം | Pinterest

എന്നാൽ കിടക്കുമ്പോൾ മുടി പിന്നി സൂക്ഷിക്കുന്നതാണോ അഴിച്ചിടുന്നതാണോ നല്ലതെന്ന് നോക്കാം.

പ്രതീകാത്മക ചിത്രം | File

മുടി ഇറുക്കി പിന്നിക്കെട്ടി വയ്ക്കുന്നതിനെക്കാൾ അഴിച്ചിടുന്നതാണ് നല്ലതെങിലും ചില സന്ദർഭങ്ങളിൽ ധാരാളം മുടി ഉളളവർക്ക് മുടി പിന്നിക്കൊട്ടി കിടന്നുറങ്ങാവുന്നതാണെന്നാണ് വിദഗ്ധരുടെ അഭിപ്രായം.

പ്രതീകാത്മക ചിത്രം | AI Generated

ഇത് മുടി അമിതമായി ഉരസുന്നത് കുറയ്ക്കാനും മുടിയിൽ കുരുക്ക് വീഴുന്നത് ഒഴിവാക്കാനും സഹായിക്കുന്നു. രാവിലെ എഴുന്നേൽക്കുമ്പോൾ മുടി നന്നായി കൈകാര്യം ചെയ്യാനും കഴിയും.

പ്രതീകാത്മക ചിത്രം | AI Generated

മുടി ഇറുക്കി പിന്നിക്കെട്ടി വയ്ക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്.

പ്രതീകാത്മക ചിത്രം | AI Generated

ഇറുകിയ രീതിയിൽ മുടി പിന്നിക്കെട്ടാതിരിക്കുക.ഇങ്ങനെ ചെയ്യുമ്പോൾ അത് സ്‌കാൽപ്പിലും മുടിയുടെ വേരുകളിലും സമ്മർദം ഉണ്ടാക്കും. ഇത് മുടി കൊഴിച്ചിലിലേക്കും തലവേദനയ്ക്കും കാരണമാകാം.

പ്രതീകാത്മക ചിത്രം | Pinterest

മുടി പിന്നിക്കെട്ടുമ്പോൾ സോഫ്റ്റ് സ്‌ക്രഞ്ചിയോ ഫാബ്രിക്ക് റിബ്ബണോ മുടിയുടെ തുമ്പിലായി കെട്ടിവെയ്ക്കാം. റബർ ബാൻഡുകൾ ഒഴിവാക്കുകയാണ് നല്ലത്.

പ്രതീകാത്മക ചിത്രം | Pinterest

നനഞ്ഞമുടി നന്നായി ഉണക്കിയതിന് ശേഷം മാത്രം പിന്നിക്കെട്ടുക.

പ്രതീകാത്മക ചിത്രം | AI generated

ചെറിയ അളവിൽ ഹെയർ ഓയിലോ സിറമോ മുടിയിൽ തേച്ചതിന് ശേഷം പിന്നിക്കെട്ടുകയാണെങ്കിൽ മുടിയിലെ മോയ്സ്ചർ നിലനിർത്താൻ കഴിയും.

പ്രതീകാത്മക ചിത്രം | Pinterest

എന്നിരുന്നാലും മുടി ഇറുക്കി പിന്നിക്കെട്ടി വയ്ക്കുന്നതിനെക്കാൾ അഴിച്ചിടുന്നത് തന്നെയാണ് നല്ലത്. കാരണം മുടി അഴിച്ചിടുമ്പോൾ സ്കാൽപ്പിൽ സമ്മർദം കുറയുകയും ശ്വസിക്കാൻ സാവകാശം കിട്ടുകയും ചെയ്യുന്നു. മാത്രമല്ല, ഇത് വിയർപ്പും ഈർപ്പവും തലയിൽ അടിഞ്ഞുകൂടുന്നത് കുറയ്ക്കുന്നു.

പ്രതീകാത്മക ചിത്രം | Pinterest

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | file