സമകാലിക മലയാളം ഡെസ്ക്
രാവിലെ എഴുന്നേറ്റാൽ കട്ടൻ ചായയോ കാപ്പിയോ നിർബന്ധമുള്ളവരാകും ഭൂരിഭാഗം ആളുകളും.
എന്നാൽ വെറും വയറ്റിൽ കട്ടൻ ചായയോ കാപ്പിയോ കുടിക്കുന്നത് ശരീരത്തിന് അത്ര നല്ലതല്ലെന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്.
രാവിലെ കട്ടൻ ചായ പതിവാക്കിയവരും എനർജി ബൂസ്റ്ററായി കാപ്പി തിരഞ്ഞെടുക്കുന്നവരും കാര്യങ്ങൾ അറിഞ്ഞിരിക്കണം.
അസിഡിറ്റിയും ദഹനപ്രശ്‌നങ്ങളും
വെറും വയറ്റിൽ ഇവ കുടിക്കുന്നത് ശരീരത്തിലെ അസിഡിക്-ബേസിക് സന്തുലിതാവസ്ഥയെ തകിടം മറിക്കും. ഇത് അസിഡിറ്റിക്കും ദഹനപ്രശ്‌നങ്ങൾക്കും വഴിവയ്ക്കും.
നിർജ്ജലീകരണവും മലബന്ധവും
കട്ടൻ ചായയിൽ നിർജ്ജലീകരണത്തിന് കാരണമാകുന്ന തിയോഫിലിൻ എന്ന പദാർഥമുണ്ട്. ഇത് ശരീരത്തിലെ ജലാംശം ഇല്ലാതാക്കുകയും തത്ഫലമായി മലബന്ധത്തിന് കാരണമാവുകയും ചെയ്യും.
പല്ലിന്റെ ഇനാമലിനെ നശിപ്പിക്കും
രാവിലെ ആദ്യമായി കട്ടൻ ചായയോ കാപ്പിയോ ആണ് കുടിക്കുന്നതെങ്കിൽ വായിലെ അസിഡിക് ലെവൽ ഉയരുകയും ഇത് പല്ലിന്റെ ഇനാമലിനെ നശിപ്പിക്കുകയും ചെയ്യും. മോണയിലുണ്ടാകുന്ന മറ്റ് പ്രശ്‌നങ്ങൾക്കും ഇത് കാരണമാകാം.
ബ്ലോട്ടിംഗ്
ചായയിലും കാപ്പിയിലും അസിഡിക് സ്വഭാവമുള്ളത് കൊണ്ട് വെറും വയറ്റിൽ ഇവ കുടിക്കുന്നത് ബ്ലോട്ടിംഗ് പോലെ വയറ്റിലുണ്ടാകുന്ന നിരവധി അസ്വസ്ഥകൾക്ക് കാരണമാകുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates