എനർജി ഡ്രിങ്ക്സ് ശരിക്കും വില്ലനോ?

സമകാലിക മലയാളം ഡെസ്ക്

ക്ഷീണം തോന്നുമ്പോൾ കുറച്ച് എനർജി കിട്ടാൻ വേണ്ടി നമ്മൾ കൂടുതലും എനർജി ഡ്രിങ്കുകളാണ് കുടിയ്ക്കുന്നത് .

പ്രതീകാത്മക ചിത്രം | Pexels

എപ്പോഴും എനർജി ഡ്രിങ്ക് കുടിക്കുന്നത് ശീലമാക്കിയവർ വരെ നമുക്ക് ചുറ്റുമുണ്ട്.

പ്രതീകാത്മക ചിത്രം | Pexels

ഇവയുടെ അപകട വശങ്ങൾ തിരിച്ചറിയാതെയാണ് മിക്കവരും ഇതിന് അഡിക്റ്റഡ് ആവുന്നത്.

പ്രതീകാത്മക ചിത്രം | AI Generated

എങ്ങനെയാണ് എനർജി ഡ്രിങ്കുകൾ വില്ലനാകുന്നത് എന്നു നോക്കാം.

പ്രതീകാത്മക ചിത്രം | Freepik

വളരെ കുറഞ്ഞ അളവിൽ വിറ്റാമിനുകൾ, രുചിയും നിറവും ലഭിക്കുന്നതിനുള്ള രാസവസ്തുക്കൾ, ധാരാളം കൃത്രിമ വസ്തുക്കൾ, ഉന്മേഷം പ്രദാനം ചെയ്യാൻ ഉയർന്ന തോതിൽ കഫീൻ എന്നിവയെല്ലാം അടങ്ങിയ പാനീയങ്ങളാണ് എനർജി ഡ്രിങ്കുകൾ.

പ്രതീകാത്മക ചിത്രം | AI Generated

കുടിക്കുന്ന സമയത്ത് വളെരയധികം ഊർജവും ഉന്മേഷവും തോന്നും എന്നതൊഴിച്ചാൽ ദീർഘകാല ഉപയോഗത്തിലൂടെ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളാണ് ഇവ ഉണ്ടാക്കുന്നത്.

പ്രതീകാത്മക ചിത്രം | AI Generated

എനർജി ഡ്രിങ്കുകളിൽ ഉയർന്ന തോതിൽ കഫീനും മറ്റ് രാസവസ്തുക്കളും അടങ്ങിയിട്ടുണ്ട്. ഇത് ഹൃദയമിടിപ്പും രക്തസമ്മർദത്തിന്റെ തോതും എളുപ്പത്തിൽ കൂട്ടുന്നു. ഇവ രണ്ടും ഹൃദയാരോഗ്യം വളരെ പെട്ടെന്ന് മോശമാക്കുന്നു.

പ്രതീകാത്മക ചിത്രം | AI generated

പ്രമേഹനില വർധിക്കുന്നതിനും ഇത്തരം ഡ്രിങ്കുകൾ കാരണമാകും. ഇവയിൽ ഉയർന്ന തോതിൽ പഞ്ചസാര അടങ്ങിയിട്ടുണ്ട്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധിപ്പിക്കുകയും ഇൻസുലിൻ പ്രതിരോധത്തെ ദോഷകരമായി ബാധിക്കുകയും ചെയ്യുന്നു.

പ്രതീകാത്മക ചിത്രം | AI Generated

എനർജി ഡ്രിങ്കുകൾക്ക് മാനസികാരോഗ്യത്തേയും ബാധിക്കുന്നതായി നിരവധി പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു. ഓരോ ദിവസവും 250 മില്ലിയിൽ കൂടുതൽ എനർജി ഡ്രിങ്കുകൾ ശരീരത്തിലെത്തുന്ന യുവാക്കളുടെ മാനസികാരോഗ്യം തകരാറിലാകുമെന്നും ഇത് ക്രമേണ വിഷാദം, അമിത ഉത്കണ്ഠ എന്നിവയ്ക്ക് കാരണമാകുന്നതായും പഠനങ്ങൾ പറയുന്നു.

പ്രതീകാത്മക ചിത്രം | AI Generated

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | File