പോഷകങ്ങളുടെ പവർഹൗസ്; എന്നാൽ പപ്പായക്കുമുണ്ട് സൈഡ് ഇഫക്ട്റ്റ്

സമകാലിക മലയാളം ഡെസ്ക്

നിരവധി പോഷകങ്ങള്‍ അടങ്ങിയിട്ടുണ്ടെങ്കിലും പപ്പായ കഴിക്കുന്നത് ചിലര്‍ക്ക് ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കിയെക്കാം. പപ്പായയില്‍ അടങ്ങിയ പപ്പെയ്ന്‍ എന്ന എന്‍സൈം ആണ് അപകടകാരി.

അലര്‍ജി

പപ്പായ ചിലരില്‍ അലര്‍ജിക്ക് കാരണമായേക്കാം. ചൊറിച്ചില്‍, ചര്‍മത്തില്‍ തടിപ്പ് എന്നിവ ഉണ്ടാക്കിയേക്കാം

ദഹനക്കേട്

പപ്പെയ്ന്‍ എന്ന എന്‍സൈം അടങ്ങിയിട്ടുള്ളതിനാല്‍ ഇത് വയറിന് അസ്വസ്ഥതകള്‍ ഉണ്ടാക്കാന്‍ സാധ്യതയുണ്ട്.

ഗര്‍ഭിണികള്‍ക്ക് ദോഷം

ഗര്‍ഭാവസ്ഥയില്‍ പപ്പായ കഴിക്കുന്നത് പപ്പെയ്‌നെ തുടര്‍ന്നുള്ള അപകടസ സാധ്യത കൂട്ടും. പപ്പായയുടെ കുരു ഈ സമയത്ത് ഉള്ളില്‍ പോകുന്നത് ഗര്‍ഭിണികള്‍ക്ക് അപകടമാണ്.

രക്തത്തിന്റെ കട്ടി കുറയ്ക്കും

പപ്പായ അധികമായ കഴിക്കുന്നത് രക്തത്തിന്റെ കട്ടി കുറയാന്‍ കാരണമാകും