റിലേഷൻഷിപ്പിൽ റെഡ് ഫ്ലാഗുകൾ! ഈ ശീലങ്ങൾ കണ്ടാൽ സൂക്ഷിക്കണം

സമകാലിക മലയാളം ഡെസ്ക്

ഓരോ ബന്ധത്തിലും ചെറിയ അഭിപ്രായവ്യത്യാസങ്ങളും വഴക്കുകളും സ്വാഭാവികമാണ്.

Signs to help you understand partner is toxic

എന്നാൽ ഒരാൾ സ്ഥിരമായി നിങ്ങളെ നിയന്ത്രിക്കുകയോ, അപമാനിക്കുകയോ, കുറ്റപ്പെടുത്തുകയോ, നിങ്ങളുടെ ആത്മവിശ്വാസം തകർക്കുകയോ ചെയ്യുന്നുവെങ്കിൽ അത് ഒരു ടോക്സിക് റിലേഷൻഷിപ്പിന്റെ സൂചനയായിരിക്കാം.

Signs to help you understand partner is toxic

പങ്കാളി ടോക്സിക് ആണോ എന്ന് മനസ്സിലാക്കാൻ സഹായിക്കുന്ന ചില പ്രധാന സൂചനകൾ പരിചയപ്പെടാം.‌

Signs to help you understand partner is toxic

ആരോഗ്യകരമായ ബന്ധങ്ങൾക്ക് പരസ്പര ബഹുമാനം ആവശ്യമാണ്, നിങ്ങളെ നിരന്തരം അസ്വസ്ഥമായ സാഹചര്യങ്ങളിലേക്ക് തള്ളിവിടുകയോ നിങ്ങളുടെ ആവശ്യങ്ങൾ അവഗണിക്കുകയോ ചെയ്യുന്ന ഒരാൾ ടോക്സിക് പങ്കാളിയാണ്

Signs to help you understand partner is toxic

നിങ്ങൾ ആരുമായി സംസാരിക്കണം, എവിടെ പോകണം, എന്ത് ധരിക്കണം തുടങ്ങിയ എല്ലാ കാര്യങ്ങളിലും നിയന്ത്രണം സ്ഥാപിക്കാൻ ശ്രമിക്കുന്നുവെങ്കിൽ അത് ആരോഗ്യകരമായ ബന്ധത്തിന്റെ ലക്ഷണമല്ല.

Signs to help you understand partner is toxic

എന്ത് പ്രശ്നമുണ്ടായാലും അതിന്റെ ഉത്തരവാദിത്തം നിങ്ങളുടെ മേൽ മാത്രം ചുമത്തുകയും സ്വന്തം തെറ്റുകൾ ഒരിക്കലും അംഗീകരിക്കാതിരിക്കുകയും ചെയ്യുന്നത് ടോക്സിക് സ്വഭാവത്തിന്റെ ഭാഗമായിരിക്കും.

Signs to help you understand partner is toxic

സ്വകാര്യമായോ മറ്റുള്ളവരുടെ മുന്നിലോ നിങ്ങളെ പരിഹസിക്കുകയോ അപമാനിക്കുകയോ ചെയ്യുന്ന പെരുമാറ്റം നിങ്ങളുടെ ആത്മാഭിമാനത്തെ ബാധിക്കും.

Signs to help you understand partner is toxic

സുഹൃത്തുക്കളോടോ കുടുംബാംഗങ്ങളോടോ സമയം ചെലവഴിക്കുന്നതിൽ പോലും സംശയവും അസൂയയും പ്രകടിപ്പിക്കുന്നുവെങ്കിൽ അത് സ്നേഹത്തിന്റെ അടയാളമല്ല, നിയന്ത്രണത്തിന്റെ ലക്ഷണമായിരിക്കാം.

Signs to help you understand partner is toxic

നിങ്ങളുടെ സന്തോഷം, വിഷമം, ആശങ്ക എന്നിവയെ ഗൗരവമായി കാണാതിരിക്കുകയും "നീ അമിതമായി ചിന്തിക്കുകയാണ്" എന്ന് പറഞ്ഞ് തള്ളിക്കളയുകയും ചെയ്യുന്നത് മാനസികമായി വേദനിപ്പിക്കും.

Signs to help you understand partner is toxic

നിങ്ങളുടെ ഫോൺ, സോഷ്യൽ മീഡിയ അക്കൗണ്ടുകൾ, വ്യക്തിപരമായ സന്ദേശങ്ങൾ എന്നിവ അനുമതിയില്ലാതെ പരിശോധിക്കുന്നത് വിശ്വാസക്കുറവിന്റെ സൂചനയാണ്.

Signs to help you understand partner is toxic

നിങ്ങളുടെ നേട്ടങ്ങളെ വിലകുറച്ച് കാണുകയോ സന്തോഷകരമായ നിമിഷങ്ങളെ പോലും മോശമായി ചിത്രീകരിക്കുകയോ ചെയ്യുന്നത് മാനസിക സമ്മർദം വർധിപ്പിക്കും.

Signs to help you understand partner is toxic

വഴക്കിന് ശേഷം ക്ഷമ ചോദിക്കുമെങ്കിലും അതേ പെരുമാറ്റം വീണ്ടും വീണ്ടും ആവർത്തിക്കുന്നുവെങ്കിൽ അത് ഗൗരവമായി കാണണം.

Signs to help you understand partner is toxic

കുടുംബാംഗങ്ങളിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും അകറ്റി നിർത്താൻ ശ്രമിക്കുന്ന പെരുമാറ്റം ടോക്സിക് ബന്ധങ്ങളിൽ സാധാരണയായി കാണപ്പെടുന്ന ഒരു മുന്നറിയിപ്പ് സൂചനയാണ്

Signs to help you understand partner is toxic

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam