സമകാലിക മലയാളം ഡെസ്ക്
കുറച്ചു കാലം മുൻപ് വരെ അതി ശൈത്യമുള്ള വിദേശരാജ്യങ്ങളിൽ ഉള്ളവർക്ക് വരുന്ന പ്രശ്നം മാത്രമായിരുന്നു ഒരു പക്ഷേ, വിറ്റാമിൻ ഡി അപര്യാപ്തത.
എന്നാൽ ഇന്ന് നമ്മുടെ നാട്ടിലും പലർക്കും വിറ്റാമിൻ ഡിയുടെ കുറവും അതിനോടനുബന്ധിച്ചുള്ള പ്രശ്നങ്ങളുണ്ട്.
വിറ്റാമിൻ ഡിയുടെ അപര്യാപ്തത കാരണം വരുന്ന ചില ലക്ഷണങ്ങൾ അറിഞ്ഞു വയ്ക്കാം .
മാറാത്ത ക്ഷീണം
എത്ര ഭക്ഷണം കഴിച്ചിട്ടും എത്ര വിശ്രമിച്ചിട്ടും മാറാത്ത ക്ഷീണം വിറ്റാമിൻ ഡി കുറയുന്നതിന്റെ സുപ്രധാന ലക്ഷണമാകാം.
പേശി കഴപ്പും തളർച്ചയും
വിറ്റാമിൻ ഡി ശരീരത്തിലെ കാൽഷ്യം ആഗിരണം ചെയ്യാനുള്ള ശേഷി കൂട്ടി പേശികളെ വലിയാനും മുറുകാനും സഹായിക്കുന്നു. സ്വാഭാവികമായും അതിന്റെ അഭാവം പേശികളെ ദോഷകരമായി ബാധിക്കും.. പേശി കടച്ചിൽ, ശക്തിയില്ലായ്മ, വല്ലായ്മ എന്നിവയിലേക്കു നയിക്കും.
വിട്ടുമാറാത്ത രോഗങ്ങൾ
ഒന്നുകിൽ പനി അല്ലെങ്കിൽ ചുമ അതുമല്ലെങ്കിൽ ജലദോഷം ഇങ്ങനെ സ്ഥിരമായി അസുഖങ്ങൾ വന്നു പോയ്ക്കൊണ്ടിരിക്കുന്നു. ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി വിറ്റാമിൻ ഡിയുടെ അഭാവം കാരണം കുറയുന്നതാകാം കാരണം.
മൂഡ് സ്വിങ്ങ്‌സോ വിഷാദ രോഗമോ
തലച്ചോറിലെ സെറട്ടോണിന്റെ അളവ് ഉയർത്തി നിങ്ങളെ പ്രകാശിപ്പിക്കുന്ന വിറ്റമിൻ ആയതു കൊണ്ടാണ് ഇതിന് ‘സൺഷൈൻ വിറ്റാമിൻ’ എന്ന പേരു വന്നത്. ആവശ്യത്തിന് സൂര്യപ്രകാശം ഏൽക്കുന്നില്ലെങ്കിൽ വിറ്റാമിൻ ഡിയുടെ ഉത്പാദനത്തിൽ കുറവു വരാം. അതുവഴി ഉത്ക്ഠ, കടുത്ത വൈകാരിക സമ്മർദ്ദം എന്നിവ അനുഭവപ്പെടാം.
തുടരെ അലട്ടുന്ന പുറം വേദന
എല്ലുകളുടെ ബലത്തിനാവശ്യമുള്ള കാൽഷ്യം ശരീരത്തിലേക്ക് എത്തിക്കുന്നതിൽ പ്രധാനിയായതു കൊണ്ട് ഇതിന്റെ അഭാവം എല്ലിന്റെ സാന്ത്രത കുറയ്ക്കും. ഇത് വല്ലാത്ത പുറം വേദനയായും എല്ലുകളിൽ വരുന്ന പൊട്ടലായും ഒക്കെ പ്രകടമാകാം.
അകാരണമായ വണ്ണം വയ്ക്കൽ
എത്ര വ്യായാമം ചെയ്തിട്ടും നന്നായി ഡയറ്റ് ശ്രദ്ധിച്ചിട്ടും ശരീരം വണ്ണം വയ്ക്കുന്നു. എത്ര ശ്രമിച്ചിട്ടും കുറയ്ക്കാൻ സാധിക്കാതെ വരിക. ഇതും വിറ്റാമിൻ ഡിയുടെ അപാകത കാരണമാകാം.
വല്ലാത്ത മുടി കൊഴിച്ചിൽ
വട്ടത്തിലും പാച്ചുകളായും മറ്റും മുടി കൊഴിഞ്ഞു പോകുന്ന അലോപേഷ്യ എന്ന അവസ്ഥ വിറ്റാമിൻ ഡിയുടെ അഭാവം കാരണം ഉണ്ടാകാം. കടുത്ത മുടി കൊഴിച്ചിൽ ഉള്ളവർ പരിശോധന നടത്തി ഫലം ഉറപ്പിക്കുന്നത് നല്ലതാണ്.
മുറിവുണങ്ങാനുള്ള താമസം
വിറ്റാമിൻ ഡി ശരീരത്തിൽ പുതു ചർമ കോശങ്ങൾ ഉണ്ടായി വരാന്‍ സഹായിക്കുന്നുണ്ട്.. അതിന്റെ അഭാവം മൂലം മുറിവുകളും ഉരസലുകളും മറ്റും ഉണങ്ങാതെ ഏറെ നാൾ നിൽക്കും.
ഉയർന്ന രക്തസമ്മർദ്ദം
ശരീരത്തിലെ രക്തവാഹിനികൾക്ക് ആയാസം പകരാനുള്ള കഴിവ് വിറ്റാമിൻ ഡിക്ക് ഉണ്ട്. ഇതു കുറയുന്നതോടെ ഹൈപ്പർ ടെൻഷൻ വരാനുള്ള സാധ്യത കൂടുതലാണ്.
പല്ലിന്റെ പ്രശ്നങ്ങൾ
വിറ്റാമിൻ ഡിയുടെ അഭാവം കാരണം പല്ലുകളിൽ പോടുകൾ, പൊട്ടൽ എന്നിവയൊക്കെ ധാരാളമായുണ്ടാകാനിടയുണ്ട്.പല്ലിന്റെ മൊത്തത്തിലുള്ള ആരോഗ്യം മോശമാക്കാനും കാരണമാകാറുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates