സമകാലിക മലയാളം ഡെസ്ക്
ഡിപ്രഷന്‍ എന്ന് പറയുമ്പോള്‍ തന്നെ മനസില്‍ നിറയുന്ന ഒരു രൂപമുണ്ട്. കരഞ്ഞ് കലങ്ങി, ഭക്ഷണമെല്ലാം ഉപേക്ഷിച്ച്, ഒന്നും ചെയ്യാതെ വെറുതേയിരിക്കുന്ന ഒരാള്‍. ഇതില്‍ നിന്നെല്ലാം വിഭിന്നമാണ് സൈലന്‍റ് ഡിപ്രഷന്‍.
പുറമെ സന്തോഷവാനായി അഭിനയിക്കുകയും ഉള്ളിൽ കടുത്ത വിഷാദം അനുഭവിക്കുകയും ചെയ്യുന്ന അവസ്ഥയാണ് സൈലന്റ് ഡിപ്രഷൻ .
സൈലന്റ് ഡിപ്രഷന്റെ ചില സാധാരണയായ ലക്ഷണങ്ങൾ നോക്കാം.
വിഷാദത്തിനു പ്രധാനമായും ഒൻപതു ലക്ഷണങ്ങളാണുള്ളത്. ഇത് എല്ലാം ഒരു രോഗിയിൽ പ്രകടമാകണമെന്നില്ല.
എന്തു ചെയ്താലും മാറാത്ത സങ്കടമാണ് ആദ്യ ലക്ഷണം. ഒന്നിലും തൃപ്തി തോന്നാത്ത അവസ്ഥ.
പ്രത്യേകിച്ച് അസുഖമൊന്നുമില്ലെങ്കിലും എപ്പോഴും ക്ഷീണം തോന്നുന്ന അവസ്ഥ ഉണ്ടാകാം.
എല്ലാത്തിനോടും താൽപര്യക്കുറവു തോന്നാം.
ശരീരം നൽകുന്ന അപായമണിയാണ് ഉറക്കകുറവ്. വിഷാദരോഗമുള്ളവരുടെ ഉറക്ക തടസ്സത്തിനെ ‘ടെർമിനൽ ഇൻസോമ്നിയ’ എന്നാണു പറയുന്നത്.
വിഷാദം തീവ്രഘട്ടത്തിലേക്ക് എത്തിയെന്നു മനസ്സിലാക്കാൻ സഹായിക്കുന്ന ലക്ഷണമാണു വിശപ്പില്ലായ്മ.
നെഗറ്റീവ് ചിന്തകളും സ്വയം ഒറ്റപ്പെടുത്തി സങ്കൽപിച്ചു സംസാരിക്കുന്ന രീതിയും വിഷാദ ലക്ഷണമാണ്. സഹായിക്കാനോ അന്വേഷിക്കാനോ ആരും ഇല്ല എന്ന തോന്നൽ വിഷാദരോഗിയിൽ പ്രകടമാകുന്ന ലക്ഷണമാണ്.
വിഷാദ ലക്ഷണമുള്ള എല്ലാവരിലും ആത്മഹത്യാ പ്രവണത പ്രകടമാകണമെന്നില്ല. പക്ഷേ, അതിനും സാധ്യത ഉണ്ട്. അതുകൊണ്ട് ‘സ്ട്രെസ് ബോംബ്’ പൊട്ടും മുൻപേ നിർവീര്യമാക്കണം.
അടുത്തത് ഏകാഗ്രത കുറവാണ്. ചിട്ടയോടെ ചെയ്തിരുന്ന പതിവു കാര്യങ്ങളിൽ പോലും പിഴവുകൾ വരാം.
അവസാന ലക്ഷണം സൈക്കോ മോട്ടോർ റിട്ടാർഡേഷൻ എന്ന അവസ്ഥയാണ്. ചലനങ്ങളും ചിന്തകളും വളരെ സാവധാനം നീങ്ങുന്ന സ്ഥിതി ഉണ്ടാകാം.
ഈ ലക്ഷണങ്ങളിൽ അഞ്ചു ലക്ഷണമെങ്കിലും ഉണ്ടെങ്കിൽ മാത്രമേ വിഷാദരോഗം നിർണയിക്കാൻ സാധിക്കൂ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates