എച്ച് പി
ബാലതാരമായി സിനിമയിലെത്തി നായകനായി മാറിയ നടനാണ് ചിമ്പു. ഒരുകാലത്ത് ഒട്ടേറെ വിവാദങ്ങളിലകപ്പെട്ട് കരിയർ തന്നെ അവസാനിക്കുമെന്ന അവസ്ഥയിലേക്ക് ചിമ്പു എത്തിയിരുന്നു.
എന്നാലിപ്പോൾ സിനിമയിലെ തന്റെ മോശം ഇമേജെല്ലാം മാറ്റി വളരെ തിരക്കുള്ള നടനായി മാറിയിരിക്കുകയാണ് ചിമ്പു. നടന്റെ കരിയറിൽ ബ്ലോക്ബസ്റ്ററായി മാറിയ ചിത്രങ്ങളിലൂടെ.
കോവിൽ
ഹരി സംവിധാനം ചെയ്ത് 2004 ൽ പുറത്തിറങ്ങിയ ചിത്രമാണ് കോവിൽ. ചിമ്പുവിനൊപ്പം സോണിയ അഗർവാൾ ആണ് ചിത്രത്തിൽ നായികയായെത്തിയത്. ബോക്സോഫീസിൽ ചിത്രം വൻ ഹിറ്റായി മാറിയിരുന്നു.
ശരവണ
കെഎസ് രവികുമാർ സംവിധാനം ചെയ്ത ചിത്രത്തിൽ ചിമ്പുവിനൊപ്പം ജ്യോതികയാണ് പ്രധാന വേഷത്തിലെത്തിയത്. 2006 ൽ പൊങ്കൽ റിലീസായെത്തിയ ചിത്രം വൻ വിജയമായി മാറിയിരുന്നു.
വിണ്ണൈത്താണ്ടി വരുവായ
ഗൗതം വാസുദേവ് മേനോൻ സംവിധാനം ചെയ്ത് 2010 ൽ പുറത്തിറങ്ങിയ ചിത്രം വൻ വിജയമായി മാറിയിരുന്നു. ചിമ്പുവിന്റെ കരിയറിലെ വഴിത്തിരിവായി മാറിയ ചിത്രം കൂടിയായിരുന്നു ഇത്. തൃഷ ആയിരുന്നു ചിത്രത്തിൽ നായിക.
മന്മദൻ
എജെ മുരുഗൻ സംവിധാനം ചെയ്ത് ചിമ്പുവും ജ്യോതികയും പ്രധാന വേഷത്തിലെത്തി വൻ വിജയമായി മാറിയ ചിത്രമായിരുന്നു മന്മദൻ. 150 ദിവസമാണ് ചിത്രം തിയറ്ററുകളിൽ പ്രദർശനം തുടർന്നത്.
വല്ലവൻ
ചിമ്പു സംവിധാനം ചെയ്ത് 2006 ൽ പുറത്തിറങ്ങിയ ചിത്രമാണ് വല്ലവൻ. നയൻതാര, റീമ സെൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തി. ബോക്സോഫീസിൽ ചിത്രം ഹിറ്റായി മാറി.
മാനാട്
വെങ്കട്ട് പ്രഭു സംവിധാനം ചെയ്ത് ചിമ്പു, കല്യാണി പ്രിയദർശൻ, എസ് ജെ സൂര്യ എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ ചിത്രമാണ് മാനാട്. മികച്ച പ്രേക്ഷകപ്രതികരണം നേടിയ ചിത്രം 117 കോടി ബോക്സോഫീസിൽ കളക്ട് ചെയ്യുകയും ചെയ്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates