സമകാലിക മലയാളം ഡെസ്ക്
ഹെഡ് മസാജ്
ചെറു ചൂടുള്ള എണ്ണ ഉപയോഗിച്ച് തലയിലും തോളിലും മസാജ് ചെയ്യുന്നതിലൂടെ ശരീരത്തിലെ മസിലുകൾ റിലാക്സാവുകയും രക്തയോട്ടം കൂടുകയും ചെയ്യും
ഫൂട്ട് മസാജ്
എല്ലാ ദിവസവും പത്തു മിനിറ്റ് കാലുകൾ മസാജ് ചെയ്താൽ സെല്ലുകളിലേക്കുള്ള രക്തയോട്ടം കൂടി ശരീരത്തിനു മൊത്തം ഊർജം ലഭിക്കും. ഉറങ്ങുന്നതിനു മുൻപുള്ള മസാജിങ് നല്ല ഉറക്കത്തിനും സഹായിക്കും.
ബോഡി മസാജ്
ശരീരം മൊത്തം മസാജ് ചെയ്യുമ്പോൾ ശരീരത്തിനും മനസ്സിനും ഉണർവ് ലഭിക്കുന്നു.ഇതിനായി ആയുർവേദ എണ്ണകളോ വെളിച്ചെണ്ണയോ ഉപയോഗിക്കാവുന്നതാണ്.
റിഫ്ലെക്സോളജി
മസാജ് പോലെതന്നെ ശരീരത്തിന് ഉണർവു നൽകുന്ന ഒന്നാണ് റിഫ്ലെക്സോളജി (Reflexology). കാലിലെയും കയ്യിലെയും റിഫ്ലക്സ് പോയിന്റുകളിൽ മർദ്ദം നൽകി ശരീരത്തെ ഉത്തേജിപ്പിക്കുന്ന വിദ്യയാണിത്.
കർക്കടക കഞ്ഞി കഴിക്കുക
ശരീരത്തിന്റെ പ്രതിരോധശേഷി വർധിപ്പിച്ച്, വിഷാംശങ്ങൾ പുറത്തുകളഞ്ഞ്, ത്രിദോഷങ്ങളായ വാത പിത്ത കഫങ്ങളെ നിലയ്ക്കു നിർത്തി ശരീരത്തിനു നവജീവൻ നൽകാനുള്ള ചികിൽസകളിൽ പ്രധാനമാണ് കർക്കടകക്കഞ്ഞി അഥവാ മരുന്നുകഞ്ഞി
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates