നിങ്ങള്‍ കുടിക്കുന്ന പാല്‍ ശുദ്ധമാണോ? അറിയാന്‍ ചില എളുപ്പ വഴികള്‍

സമകാലിക മലയാളം ഡെസ്ക്

ദിവസവും ശുദ്ധമയ പാൽ കുടിക്കുന്നത് ശരീരത്തിന് ആവശ്യമായ വിറ്റാമിനുകൾ നൽകാൻ സഹായിക്കുന്നുവെന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്.

Simple ways to check the purity of milk

ബഹുഭൂരിപക്ഷം ആളുകളും കടയിൽ നിന്നായിരിക്കും പാൽ വാങ്ങുന്നത്. എന്നാൽ കടകളിൽ നിന്നും വാങ്ങുന്ന പാൽ ശുദ്ധമാണോ അല്ലേ എന്ന് എത്രപേർ ശ്രദ്ധിക്കാറുണ്ട്.

Simple ways to check the purity of milk

കടകളിൽ നിന്നും വാങ്ങുന്ന മിക്ക പാലുകളും ഫ്രിഡ്ജിൽ സൂക്ഷിച്ചില്ലെങ്കിലും കേടുവരാതെ ഇരിക്കുന്നത് കണ്ടിരിക്കും.

Simple ways to check the purity of milk

അമിത അളവിൽ മായം ചേർക്കുന്നതാണ് ഇതിന് കാരണം.

Simple ways to check the purity of milk

പാലിൽ അടയങ്ങിയ മായം എങ്ങനെ വീട്ടിൽ തന്നെ കണ്ടെത്താം എന്ന് നോക്കാം.

Simple ways to check the purity of milk

പാലില്‍ വെള്ളം ഉണ്ടോ?

ഒരു തുള്ളി പാല്‍ മിനുസമാര്‍ന്ന ഒരു പ്രതലത്തിലേക്ക് ഒഴിക്കുക. തുള്ളി പതുക്കെ താഴുകയും ഒരു വെളുത്ത പത അവശേഷിക്കുകയോ ചെയ്താല്‍ ആ പാല്‍ ശുദ്ധമായിരിക്കും. പാലിന്റെ തുള്ളി പ്രതലത്തിലൂടെ ഒഴുകി പോയാല്‍ അതില്‍ വെളളം കലര്‍ന്നിട്ടുണ്ടെന്ന് മനസിലാക്കാം.

Simple ways to check the purity of milk

ഡിറ്റര്‍ജെന്റ് കലര്‍ന്നിട്ടുണ്ടോ?

കുപ്പിയിലേക്ക് കുറച്ച് പാല് ഒഴിച്ച് ശക്തിയായി കുലുക്കുക. ഇങ്ങനെ ചെയ്യുമ്പോള്‍ ധാരാളം നുര രൂപപ്പെടുകയും ആ നുര ദീര്‍ഘനേരം നിലനില്‍ക്കുകയും ചെയ്താല്‍ അതില്‍ ഡിറ്റര്‍ജെന്റ് അടങ്ങിയിരിക്കാന്‍ സാധ്യതയുണ്ട്.

Simple ways to check the purity of milk

അന്നജം അടങ്ങിയിട്ടുണ്ടോ?

പാല്‍ അല്‍പ്പം തണുപ്പിച്ച ശേഷം അതിലേക്ക് അല്‍പ്പം അയോഡിന്‍ ചേര്‍ക്കുക. പാലിന്റെ നിറം നീലയായി മാറിയാല്‍ അതില്‍ അന്നജം കലര്‍ന്നിരിക്കാം.

Simple ways to check the purity of milk

സിന്തറ്റിക് പാല്‍ തിരിച്ചറിയാന്‍?

സിന്തറ്റിക് പാലിന് അല്‍പ്പം കയ്‌പ്പോ സോപ്പിന്റേതായ രുചിയോ ഉണ്ടാകും. അല്‍പ്പം പാല്‍ എടുത്ത് കൈവിരലുകള്‍ക്കുള്ളില്‍വച്ച് തിരുമ്മുകയാണെങ്കില്‍ എണ്ണമയമുള്ളതായി തോന്നാം. അല്ലെങ്കില്‍ ചൂടാക്കുമ്പോള്‍ ഇളം മഞ്ഞനിറം ഉണ്ടാകും.

Simple ways to check the purity of milk

യൂറിയ അടങ്ങിയിട്ടുണ്ടോ?

സോയാബീന്‍ അല്ലെങ്കില്‍ തുവരപ്പരിപ്പിന്റെ പൊടി അല്‍പ്പം പാലില്‍ കലര്‍ത്തി 5 മിനിറ്റ് വയ്ക്കുക. തുടര്‍ന്ന് അതില്‍ ഒരു ലിറ്റ്മസ് പേപ്പര്‍ ഇടുക. ഈ പേപ്പര്‍ നീലനിറമായി മാറുകയാണെങ്കില്‍ അതില്‍ യൂറിയ അടങ്ങിയിരിക്കും.

Simple ways to check the purity of milk

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam