ചൂടിലും ഫുൾ ഫ്രെഷ്, പെർഫ്യൂം മണം നീണ്ടുനിൽക്കാനുള്ള സിമ്പിൾ വഴികൾ

സമകാലിക മലയാളം ഡെസ്ക്

ചൂടുകാലത്ത് എത്ര നല്ല പെർഫ്യൂം ഉപയോഗിച്ചാലും അതിന്റെ മണം പെട്ടെന്ന് ഇല്ലാതാകുന്നത് പലർക്കും നേരിടുന്ന ഒരു പ്രശ്നമാണ്

പ്രതീകാത്മക ചിത്രം | Pinterest

എന്നാൽ ചെറിയ കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി ദിവസം മുഴുവൻ പെർഫ്യൂമിന്റെ മണം നീണ്ടുനിൽക്കാൻ.

പ്രതീകാത്മക ചിത്രം | Pinterest

ഈ ലളിതമായ വഴികൾ നിങ്ങളെ ചൂടിലും ഫുൾ ഫ്രെഷ് ആയി ഇരിക്കാൻ സഹായിക്കും.

പ്രതീകാത്മക ചിത്രം | Pinterest

നിങ്ങളുടെ പെർഫ്യൂം കൂടുതൽ നേരം നിലനിൽക്കാൻ, ശരീരത്തിലെ ചൂട് ഉത്പാദിപ്പിക്കുന്ന പോയിന്റുകളിൽ അവ ഉപയോ​ഗിക്കണം.

പ്രതീകാത്മക ചിത്രം | Pinterest

കൈത്തണ്ട, ക്ളീവേജ്, കഴുത്തിന്റെ അടിഭാ​ഗത്തിന് പിന്നിൽ, കോളർബോൺ, കൈ മുട്ട് എന്നിവടങ്ങളാണ് പെർഫ്യൂം ഉപയോ​ഗിക്കാനുള്ള മികച്ച ഭാ​ഗങ്ങൾ.

പ്രതീകാത്മക ചിത്രം | Pinterest

ശരീരത്തിൽ ഈർപ്പമുള്ള സമയത്താണ് പെർഫ്യൂം ഉപയോ​ഗിക്കാൻ ഏറ്റവും മികച്ച സമയം. കുളി കഴിഞ്ഞിറങ്ങിയാൽ ഉടൻ പെർഫ്യൂം ഉപയോ​ഗിക്കുക

പ്രതീകാത്മക ചിത്രം | Pinterest

പെർഫ്യൂം ഉപയോ​ഗിച്ചതിന് പിന്നാലെ മോയിസ്ചറൈസർ പുരട്ടുന്നത് സു​ഗന്ധം ഏറെ നേരം നിലനിൽക്കാൻ സഹായിക്കും.

moisturizers | Pinterest

വായുവിൽ പെർഫ്യൂം അടിച്ചതിന് ശേഷം അതിനുള്ളിലേക്ക് നടക്കുന്നത് പെർഫ്യൂം ശരീരത്തിൽ മൊത്തത്തിൽ പടരാൻ സഹായിക്കും.

പ്രതീകാത്മക ചിത്രം | Pinterest

ശരീരത്തിൽ നിന്ന് 5 മുതൽ 7 സെന്റീമീറ്റർ വരെ അകലെയായി വേണം പെർഫ്യൂം പ്രയോ​ഗിക്കാൻ.

പ്രതീകാത്മക ചിത്രം | Pinterest

പെർഫ്യൂം ബോട്ടിലിന്റെ നോസിൽ ശരീരത്തിൽ തൊടാതേയും ശ്രദ്ധിക്കണം.

പ്രതീകാത്മക ചിത്രം | Pinterest

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | File