തേനിന്റെ ആയുസ്സ് കൂട്ടാൻ ഈ ലളിതമായ മാർഗങ്ങൾ മതി

സമകാലിക മലയാളം ഡെസ്ക്

ശരിയായ രീതിയിൽ സൂക്ഷിച്ചാൽ തേൻ വളരെക്കാലം കേടാകാതെ നിലനിൽക്കുന്ന അപൂർവ ഭക്ഷണപദാർഥങ്ങളിലൊന്നാണ്.

Honey | Pinterest

എന്നാൽ ഈർപ്പം, അഴുക്ക്, തെറ്റായ സംഭരണരീതി എന്നിവ തേനിന്റെ ഗുണനിലവാരത്തെ ബാധിക്കും.

Honey

തേൻ എങ്ങനെ സൂക്ഷിക്കണം, എന്തൊക്കെ ശ്രദ്ധിക്കണം, ഒഴിവാക്കേണ്ട തെറ്റുകൾ എന്തെല്ലാമാണെന്ന് നോക്കാം.

Honey | Pinterest

തേൻ എപ്പോഴും ഒരു വായു കടക്കാത്ത പാത്രത്തിൽ വേണം സൂക്ഷിക്കാൻ.

Honey

കുപ്പിയുടെ മൂടി എല്ലായ്പ്പോഴും നന്നായി അടച്ചുവെക്കുക. ഇത് ഈർപ്പം അകത്തുകയറുന്നത് തടയും.

Honey | Pinterest

നേരിട്ട് സൂര്യപ്രകാശം ലഭിക്കാത്ത സ്ഥലമാണ് ഏറ്റവും നല്ലത്. അതുകൂടാതെ അടുക്കളയിലെ ചൂടേറിയ ഭാഗങ്ങളിൽ നിന്ന് തേൻ അകറ്റി സൂക്ഷിക്കേണ്ടതുമാണ്.

Honey

തേൻ ഉപയോ​ഗിക്കുമ്പോൾ വെള്ളമോ മറ്റ് ദ്രാവകങ്ങളോ കലർന്ന സ്പൂൺ ഉപയോഗിക്കുന്നത് തേനിന്റെ ഗുണനിലവാരം കുറയാം.

Honey

തേൻ ഫ്രിഡ്ജിൽ വെച്ചാൽ വേഗത്തിൽ ക്രിസ്റ്റലായി മാറാം. അതിനാൽ സാധാരണ മുറിയിലെ താപനിലയിൽ സൂക്ഷിക്കുന്നതാണ് ഉചിതം.

Honey

ഗ്ലാസ് ജാറുകൾ തേൻ സൂക്ഷിക്കാൻ ഏറ്റവും അനുയോജ്യമാണ്. ഭക്ഷ്യയോഗ്യമായ ഉയർന്ന നിലവാരമുള്ള പ്ലാസ്റ്റിക് പാത്രങ്ങളും ഉപയോഗിക്കാം.

Tips for storing honey

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | File