സമകാലിക മലയാളം ഡെസ്ക്
മാനസിക സമ്മർദ്ദത്തെ നേരിടാനുള്ള ഏറ്റവും മികച്ച മാർഗങ്ങളിലൊന്നാണ് യോഗ.
ചില യോഗാസനങ്ങൾ ചിട്ടയായി ശീലമാക്കിയാൽ ശാരീരിക നേട്ടങ്ങൾക്കൊപ്പം മാനസികമായ ക്ഷേമവും ഉറപ്പാക്കാനാകും.
സങ്കീർണ്ണമല്ലാത്തതും വളരെയെളുപ്പത്തിൽ ചെയ്യാൻ കഴിയുന്നതുമായ ചില യോഗാസനങ്ങളെ കുറിച്ചറിയാം.
സുഖാസനം
പേര് പോലെ തന്നെ സുഖമായി ചെയ്യാവുന്ന യോഗ പോസാണ് ഇത്. ഈസി പോസ് എന്നറിയപ്പെടുന്ന ഈ യോഗാസനം നിങ്ങളുടെ മനസ്സിനെ ശാന്തമാക്കു. ആന്തരികമായ ക്ഷീണം, മാനസിക സമ്മര്‍ദ്ദം എന്നിവ ഒഴിവാക്കാന്‍ ഇത് സഹായിക്കുന്നതിനാല്‍ ദിനംപ്രതി ഊര്‍ജം സമ്മാനിക്കും.
തഡാസനം
മൗണ്ടെയ്ന്‍ പോസ് എന്നും തഡാസാനത്തെ വിളിക്കാറുണ്ട്. ഇത് ശ്വസന നിയന്ത്രണം മെച്ചപ്പെടുത്തിക്കൊണ്ട് ശരീരത്തിലെ ഉത്കണ്ഠകള്‍ കുറയ്ക്കുന്നതിന് നിങ്ങളെ സഹായിക്കും.
സേതുബന്ധാസനം
ഇത് ഒട്ടുമിക്ക സ്‌ട്രെസ് സംബന്ധമായ പ്രശ്‌നങ്ങളെയും ഇല്ലാതാക്കും. ഉദാഹരണത്തിന് സ്ഥിരമായി ഈ യോഗാസനം ചെയ്താല്‍ ഉറക്കമില്ലായ്മ, ഉത്കണ്ഠ, മൈഗ്രെയിൻ തുടങ്ങിയ പ്രശ്‌നങ്ങളെ പരിഹരിക്കാം.
ബാലാസനം
ബാലാസന നാഡീ, ലിംഫാറ്റിക് സിസ്റ്റത്തില്‍ നേരിട്ട് സ്വാധീനം ചെലുത്തുന്ന ഒരു യോഗാസനമാണ്. ഈ യോഗാസനം ഏറ്റവും വേഗത്തില്‍ നിങ്ങളുടെ സമ്മര്‍ദ്ദവും ക്ഷീണവും ലഘൂകരിച്ചുകൊണ്ട് മനസ്സിനെ ശാന്തമാക്കി നിലനിര്‍ത്തുന്നു.
ശവാസനം
എല്ലാവര്‍ക്കും ഇഷ്ടമുള്ളതും ഏറ്റവും റിലാക്‌സിങ് അനുഭവം പകരുന്നതുമായ ആസനമാണിത്. ശ്വസനത്തെയും സ്വാധീനിക്കുന്നതുകൊണ്ട് സമ്മര്‍ദ്ദവും രക്താതിമര്‍ദ്ദവും കുറയ്ക്കുകയും മെച്ചപ്പെട്ട ഏകാഗ്രതയും മാനസികാരോഗ്യവും ഉറപ്പാക്കുകയും ചെയ്യുന്നു. വിഷാദത്തിന്റെ പ്രശ്‌നങ്ങളെ ഒരു പരിധിവരെ ഒഴിവാക്കാന്‍ ഈ പോസ് സഹായിക്കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates