സമകാലിക മലയാളം ഡെസ്ക്
ഇന്ത്യൻ സംഗീതലോകത്ത് പരിചയപ്പെടുത്തലുകൾ ആവശ്യമില്ലാത്ത ഗായികയാണ് ആശാ ഭോസ്ലേ.
മറാഠി നാടകവേദിയിലെ നടനും ഗായകനുമായിരുന്ന ദീനനാഥ് മങ്കേഷ്‌കറുടെയും ശുദ്ധമാതിയുടേയും മകളായി ഇൻഡോറിൽ ജനിച്ച ആശ, സഹോദരി ലതയെ പിന്തുടർന്നാണ് പിന്നണി ഗാനരംഗത്ത് എത്തിയത്.
1943 ൽ മജാബാൽ എന്ന മറാത്തി ചിത്രത്തിലെ ചലാ ചലാ നവ്ബാല എന്ന ഗാനം പാടിക്കൊണ്ടാണ് പിന്നണി ഗാന രംഗത്ത് അരങ്ങേറിയത്.
ഹിന്ദിയിൽ 1945ൽ 'ബഡി മാ' എന്ന ചിത്രത്തിലാണ് ആശ ആദ്യമായി പാടിയതെങ്കിലും 1948ൽ റിലീസായ 'ചുനാരിയ' ആണ് ഇവരുടെ ആദ്യ ചിത്രമായി അറിയപ്പെടുന്നത്.
1956ൽ ഒ.പി.നയ്യാറിന്റെ സംഗീത സംവിധാനത്തിൻ കീഴിൽ സി.ഐ.ഡി എന്ന ചിത്രത്തിൽ പാടിയതാണ് ആശയുടെ സംഗീത ജീവിതത്തിൽ വഴിത്തിരിവായത്.
2000ൽ ദാദാ സാഹിബ് ഫാൽക്കെ പുരസ്കാരവും 2008ൽ പത്മവിഭൂഷണും നൽകി രാജ്യം ഗായികയെ ആദരിച്ചു.
20 ഭാഷകളിലായി പതിനായിരത്തിലധികം പാട്ടുകൾ പാടിയിട്ടുള്ള ആശാ ഭോസ്ലേ ഗ്രാമിയിലേക്ക് നാമനിർദേശം ചെയ്യപ്പെട്ട ആദ്യ ഇന്ത്യക്കാരികൂടിയാണ്
പോപ്പും, ഗസലും, ഭജനകളും, ക്ലാസിക്കൽ സംഗീതവും, നാടൻ പാട്ടുകളും, ഖവാലിയുമെല്ലാം അനായാസം കൈകാര്യം ചെയ്യുന്ന ആശാജി ലോകത്തിൽ ഏറ്റവും അധികം ഗാനങ്ങൾ പാടി റിക്കോർഡ് ചെയ്യപ്പെട്ടിട്ടുള്ള ഗായികയാണ്.
ഒ.പി.നയ്യാർ, ബോംബൈ രവി, എസ്.ഡി.ബർമൻ, ആർ.ഡി.ബർമൻ, ഇളയരാജ, റഹ്മാൻ, ജയ്‌ദേവ്, ശങ്കർ–ജയ്കിഷൻ, അനുമാലിക്ക് തുടങ്ങിയ ബോളിവുഡിലെ പ്രശസ്തരായ സംഗീതസംവിധായകരുടെയെല്ലാം കീഴിൽ ആശ ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്.
ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് മുംബൈ ബ്രീച്ച് കാൻഡി ആശുപത്രിയിൽ ചികിത്സയിലിരിയ്ക്കെയാണ് ആശാ ഭോസ്ലേ(92)യുടെ അന്ത്യം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates