സമകാലിക മലയാളം ഡെസ്ക്
ഇരുപതുകളുടെ അവസാനമായിട്ടും സിംഗിളായി തുടരുകയാണോ? ദീർഘകാലമുള്ള സിംഗിൾ ലൈഫ് നമ്മുടെ മാനസികാരോഗ്യത്തിൽ കാര്യമായ സ്വാധീനം ചെലുത്തുമെന്ന് പഠനം.
സിംഗിളായി ജീവിക്കുന്നവർക്കു പ്രണയബന്ധത്തിലോ വിവാഹത്തിലോ ഒക്കെ ആകുന്നവരെ അപേക്ഷിച്ച് ജീവിത സംതൃപ്‌തി കുത്തനെ കുറവായിരിക്കുമെന്ന് യൂറോപ്പില്‍ നടന്ന പഠനം പറയുന്നു.
ഇത്തരക്കാര്‍ക്ക് ഏകാന്തതയും വിഷാദരോഗവും വരാനുള്ള സാധ്യത അധികമായിരിക്കുമെന്നും ജേണല്‍ ഓഫ് പേര്‍സണാലിറ്റി ആന്‍ഡ് സോഷ്യല്‍ സൈകോളജിയില്‍ പ്രസിദ്ധീകരിച്ച പഠന റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.
പഠനകാലയളവില്‍ കൂടുതല്‍ സിംഗിളായി കാണപ്പെട്ടത് ആണ്‍കുട്ടികളും ഉയര്‍ന്ന തോതിലുള്ള വിദ്യാഭ്യാസമുള്ളവരും തുടക്കത്തില്‍ ആരോഗ്യപ്രശ്‌നമുണ്ടായിരുന്നവരും മാതാപിതാക്കളോടൊപ്പം ജീവിക്കുന്നവരുമായിരുന്നെന്നും ഗവേഷകർ പറയുന്നു.
കൗമാരത്തില്‍ നിന്നും യൗവനത്തിലേക്ക് കടക്കുമ്പോള്‍ ചുറ്റുമുള്ള സുഹൃത്തുക്കളും മറ്റും പ്രണയ, വിവാഹബന്ധങ്ങളിലേക്ക് കടക്കുന്നത് സിംഗിളായി തുടരുന്നവര്‍ക്ക് വൈകാരികമായി അടുപ്പങ്ങള്‍ ഉണ്ടാക്കാനുള്ള അവസരങ്ങള്‍ കുറയ്‌ക്കുമെന്നും ഇതവര്‍ക്ക് കൂടുതല്‍ ഏകാന്തത നല്‍കുമെന്നും ഗവേഷകര്‍ പറയുന്നു.
ഈ ട്രെന്‍ഡ് സിംഗിളായിരിക്കുന്ന ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഒരേ പോലെയാണെന്നും ഗവേഷകർ പറയുന്നു.
എന്നാല്‍ ഇത് എല്ലാവര്‍ക്കും ഇങ്ങനെയാകണമെന്നില്ലെന്നും വളരെ സന്തോഷത്തോടെയും സംതൃപ്‌തിയോടെയും ശക്തമായ സൗഹൃദങ്ങളും സാമൂഹിക ബന്ധങ്ങളുമൊക്കെയായി ജീവിക്കുന്ന നിരവധി സിംഗിള്‍ വ്യക്തികള്‍ ഉണ്ടെന്നും ഗവേഷകര്‍ സമ്മതിക്കുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates