ആരോ​ഗ്യം കാക്കാൻ 6 'മന്ത്രങ്ങൾ'

സമകാലിക മലയാളം ഡെസ്ക്

ഇന്ന് ലോക ആരോ​ഗ്യ ദിനം. 1948ൽ ലോകാരോ​ഗ്യ സംഘടന സ്ഥാപിതമായതിന്റെ വാർഷികത്തോടനുബന്ധിച്ചാണ് ഈ ദിനം ആചരിക്കുന്നത്. 'ആരോ​ഗ്യത്തിന് വേണ്ടി, ശാസ്ത്രത്തിനൊപ്പം നിൽക്കാം' എന്നതാണ് ഇത്തവണത്തെ പ്രമേയം. ആരോ​ഗ്യം സംരക്ഷിക്കാൻ ചില കാര്യങ്ങൾ ശ്രദ്ധിക്കണം.

World health day | Pinterest

'ശരീരം അനങ്ങട്ടെ'

ദിവസവും കുറ‍ഞ്ഞത് 20 മിനിറ്റ് വ്യായാമത്തിനായി മാറ്റിവയ്ക്കാം. നടത്തം പോലുള്ള ലളിതമായ വ്യായാമങ്ങൾ ഊർജ്ജനില നിലനിർത്താനും മാനസികാവസ്ഥ മെച്ചപ്പെടുത്താനും സഹായിക്കും.

man walking | Meta AI Image

'ആസ്വദിച്ച് കഴിക്കാം'

ഭക്ഷണക്രമം ആരോ​ഗ്യകരമായിക്കണമെന്ന പോലെ തന്നെ പ്രധാനമാണ് അത് ആസ്വദിച്ച് കഴിക്കുകയെന്നതും. ഇത് അമിതമായി ഭക്ഷണം കഴിക്കുന്നത് തടയാൻ സഹായിക്കും.

പ്രതീകാത്മക ചിത്രം | Pinterest

'ഉറക്കം നേരെയാക്കാം'

ദിവസവും ഒരേ സമയം ഉറങ്ങാനും ഉണരാനും ശ്രമിക്കുക. കൃത്യമായ ഉറക്കം ബോഡി ക്ലോക്ക് നിയന്ത്രിക്കാൻ സഹായിക്കും. ഇത് ആരോ​ഗ്യം മെച്ചപ്പെടുത്തും.

sleeping | Meta AI Image

'സ്ക്രീൻ ടൈം കുറയ്ക്കാം'

അമിത സ്ക്രീൻ ടൈം ഉറക്കത്തെ തടസപ്പെടുത്താനും ശരീരത്തിന് ക്ഷീണം അനുഭവപ്പെടാനും കാരണമാകുന്നു. മൊബൈൽ നോക്കേണ്ടതിന് സമയം ക്രമീകരിക്കുക.

Child Using Mobile | Pexels

'പല്ലു തേപ്പ് മുഖ്യം'

ദിവസവും രണ്ട് നേരം പല്ലുകൾ തേക്കാൻ മറക്കരുത്. ഇത് ദന്തസംരക്ഷണത്തിനും ഉറക്കം മെച്ചപ്പെടുത്താനും മൊത്തത്തിലുള്ള ആരോ​ഗ്യത്തിനും പ്രധാനമാണ്.

woman brushing teeth | AI Image

'വെള്ളം കുടിക്കാൻ മറക്കരുത്'

പകൽ സമയത്ത് രണ്ട്, മൂന്ന് ലിറ്റർ വെള്ളമെങ്കിലും കുടിക്കാൻ ശ്രമിക്കുക. വെള്ളം കുടിക്കുന്നത് ശരീരത്തിൽ ജലാംശം നിലനിർത്താനും ആരോ​​ഗ്യം മെച്ചപ്പെടുത്താനും സഹായിക്കും.

drinking water | Pinterest
samakalika malayalam | file