പ്രായം കൂടുന്തോറും, സ്കിൻ ടൈപ്പ് മാറാം

സമകാലിക മലയാളം ഡെസ്ക്

30 വയസു മുതല്‍ ഉപയോഗിക്കുന്ന ഓരോ സൗന്ദര്യവര്‍ധക ഉല്‍പന്നങ്ങള്‍ റിവ്യൂ ചെയ്യണം. ചര്‍മത്തിന്‍റെ സ്വഭാവം മാറിയിട്ടുണ്ടെങ്കില്‍ അത് അനുസരിച്ചുള്ള ഉല്‍പന്നങ്ങള്‍ തെരഞ്ഞെടുക്കണം.

Pexels

മോയിസ്ചറൈസേഷന്റെ കാര്യത്തിൽ വിട്ടുവീഴ്ച പാടില്ല. വരണ്ട ചര്‍മമുള്ളവര്‍ക്ക് പെട്ടെന്ന് ചുളിവുകള്‍ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. രാവിലെയും വൈകിട്ടും മോയിസ്ചറൈസർ പുരട്ടണം.

Pexels

മുഖം കഴുകാന്‍ സോപ്പിന് പകരം ഫേയ്സ് വാഷ് ഉപയോഗിക്കാം. ശരീരവും മുഖവും തുടയ്ക്കാനും തല തോർത്താനും പ്രത്യേകം ടവ്വൽ ഉപയോഗിക്കുക.

Pexels

സൂര്യപ്രകാശത്തിലെ അള്‍ട്രാവൈലറ്റ് രശ്മികളില്‍ നിന്നുള്ള ഫ്രീ റാഡിക്കല്‍ ചര്‍മത്തിലെ കൊളാജന്‍ നശിപ്പിക്കും. ഇത് ചര്‍മം പ്രായമാകല്‍ പ്രക്രിയ വേഗത്തിലാക്കും. അതുകൊണ്ട് തന്നെ സണ്‍സ്ക്രീന്‍ നിര്‍ബന്ധമായും ഉപയോഗിക്കണം.

Pexels

30 കഴിഞ്ഞാല്‍ കൂടെയുണ്ടാവേണ്ട മറ്റൊന്നാണ് സീറം. പിഗ്‌മന്റേഷൻ അകറ്റുന്ന വൈറ്റമിൻ സി, ജലാംശം നിലനിർത്തുന്ന ഹയലറോണിക് ആസിഡ്, മൃദുത്വമേകുന്ന നിയാസിനമൈഡ് എന്നിങ്ങനെ വിദഗ്ധരുടെ അഭിപ്രായം അനുസരിച്ച് തെരഞ്ഞെടുക്കാം.

Pexels

രാത്രി റെറ്റിനോൾ പുരട്ടുന്നതു ചുളിവുകള്‍ വരാതെ സഹായിക്കും. എന്നാല്‍ മുഖക്കുരു ഉള്ളവര്‍ക്ക് യോജിക്കണമെന്നില്ല.

Pexels

ലിപ് ബാദം ഉപയോഗിക്കുന്നതിലും വേണം ശ്രദ്ധ. പകൽ എസ്പിഎഫ് അടങ്ങിയ ലിപ് ബാമും രാത്രിയിൽ ഹൈഡ്രേറ്റിങ് ലിപ് ബാമും പുരട്ടാം. ആഴ്ചയിലൊരിക്കൽ ലിപ് എ ക്സ്ഫോളിയേ‌റ്റിങ് സ്ക്രബും ഹൈഡ്രേറ്റിങ് മാസ്ക്കും ഉപയോഗിക്കാം.

Pexels

മുഖത്തിനു നൽകുന്ന അതേ പരിഗണന കഴുത്തിനും കൈകാലുകൾക്കും നൽകണം. കുളി കഴിഞ്ഞാല്‍ കൈകാലുകൾക്കും മോയിസ്ചറൈസർ പുരട്ടണം.

Pexels