തണുപ്പാണ്, കൂടുതൽ ശ്രദ്ധയോടെ ചർമ്മം സംരക്ഷിക്കാം

സമകാലിക മലയാളം ഡെസ്ക്

തണുപ്പുകാലം തുടങ്ങിയാൽ ചർമത്തിന് എന്നും പ്രശ്നങ്ങളാണ്.

പ്രതീകാത്മക ചിത്രം | Pinterest

ചുണ്ട് പൊട്ടുന്നു, ചർമം വരളുന്നു, കാൽപാദങ്ങൾ വിണ്ടുകീറുന്നു, മുടി പൊട്ടിപ്പോകുന്നു തുടങ്ങി ഒട്ടേറെ പ്രയാസങ്ങൾ.

പ്രതീകാത്മക ചിത്രം | Pinterest

ചർമ സംരക്ഷണത്തിൽ ഏറെ ശ്രദ്ധിക്കേണ്ട സമയമാണ് ഇത്.

പ്രതീകാത്മക ചിത്രം | Pinterest

തല കുളിക്കുമ്പോൾ

  • നീരിറക്കമുള്ളവരും കഫത്തിന്റെ പ്രയാസമനുഭവിക്കുന്നവരും തല കുളിക്കുമ്പോൾ ശ്രദ്ധിക്കണം.

  • ഇളംചൂടുവെള്ളത്തിൽ രാവിലെ കുളിക്കുന്നതാണ് നല്ലത്.

  • ആദ്യം തല കുളിച്ച ശേഷമേ മേലുകഴുകാവൂ. ആര്യവേപ്പിന്റെ ഇലയിട്ടു തിളപ്പിച്ച വെള്ളം തണുപ്പിച്ച് തലയിലൊഴിക്കാം.

പ്രതീകാത്മക ചിത്രം | Pinterest

എണ്ണ തേച്ച് കുളിക്കാം

  • അന്തരീക്ഷം തണുപ്പുള്ളതായതിനാൽ ശരീരത്തിൽ തേക്കാനായി ഉഷ്ണവീര്യമുള്ള തൈലങ്ങൾ ഉപയോഗിക്കാം.

  • പിണ്ഡതൈലം, നാൽപാമരാദി കേരം, ധന്വന്തംരം തുടങ്ങി ശരീരപ്രകൃതിക്ക് അനുസരിച്ചുള്ളവ വൈദ്യനിർദേശാനുസരണം ലഭിക്കും. ഇവ പത്തോ പതിനഞ്ചോ മിനിറ്റ് നേരം തേച്ചുപിടിപ്പിക്കാം. തുടർന്ന് ഇളം ചൂടുവെള്ളത്തിൽ കുളിക്കാം.

പ്രതീകാത്മക ചിത്രം | Pinterest

ചുണ്ടുകൾ

  • ചുണ്ടുകൾ ഇടയ്ക്കിടെ നനയ്ക്കുന്നത് ഒഴിവാക്കണം.

  • പകൽ പുറത്തിറങ്ങുന്നതിന് മുൻപ് മോയ്ചറൈസിങ് എഫക്ടുള്ള ലിപ് ബാം പുരട്ടാം.

പ്രതീകാത്മക ചിത്രം

പാദങ്ങൾ

  • എണ്ണമയം കുറയുമ്പോഴാണ് പാദങ്ങൾ വിണ്ടുകീറാൻ തുടങ്ങുന്നത്.

  • പാദങ്ങളിൽ വെളിച്ചെണ്ണ പുരട്ടി മസ്സാജ് ചെയ്യുന്നത് ഈർപ്പം നിലനിർത്താൻ സഹായിക്കും.

പ്രതീകാത്മക ചിത്രം | Pinterest

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | File