ഉറങ്ങുന്നതിന് മുമ്പ് ഇങ്ങനെ ചെയ്യൂ; ചർമ്മം സൂപ്പർ ഗ്ലോയാകും

സമകാലിക മലയാളം ഡെസ്ക്

ഈർപ്പവും ചൂടും നമ്മുടെ ചർമ്മത്തെ പ്രതികൂലമായി ബാധിച്ചേക്കാം, പ്രത്യേകിച്ച് രാത്രിയിൽ ചർമ്മത്തിന് പ്രത്യേക കരുതൽ ആവശ്യമാണ്.

പ്രതീകാത്മക ചിത്രം | Pinterest

ചർമ്മത്തിൻ്റെ തിളക്കം നിലനിർത്താൻ വേനൽക്കാലത്ത് അധിക പരിചരണം ആവശ്യമാണ്.

പ്രതീകാത്മക ചിത്രം | Pintertest

ആറ് ഘട്ടങ്ങളുള്ള ലളിതമായ രാത്രികാല ദിനചര്യ നിങ്ങളുടെ ചർമ്മത്തെ കൂടുതൽ തിളക്കമുള്ളതും യുവത്വമുള്ളതുമാക്കി തീർക്കാൻ സഹായിക്കും.

പ്രതീകാത്മക ചിത്രം | Pinterest

ക്ലെൻസ്

ഏറ്റവും പ്രധാനമായ സ്റ്റെപ്പാണിത്. ചർമ്മത്തിൽ അടിഞ്ഞു കൂടിയിരിക്കുന്ന എണ്ണ മയവും അഴുക്കും വിയർപ്പും നീക്കം ചെയ്യുന്നതിന് ദിവസവും മുഖം ക്ലെൻസ് ചെയ്യേണ്ടതുണ്ട്. ഓയിൽ ക്ലെൻസറുകളാണ് ഉചിതം.

പ്രതീകാത്മക ചിത്രം | Pinterest

ഡബിൾ ക്ലെൻസ്

ഡബിൾ ക്ലെൻസിങ് രീതയാണ് എല്ലായിപ്പോഴും ചർമ്മത്തിന് ഗുണകരം. നിങ്ങളുടെ ചർമ്മത്തിന് ഉചതിമായ ഫെയ്സ് വാഷ് ഇതിനായി ഉപയോഗിക്കാം.

പ്രതീകാത്മക ചിത്രം | Pinterest

മോയ്സ്ച്യുറൈസർ

എത്ര ഈർപ്പമുള്ള കാലാവസ്ഥയാണെങ്കിലും മോയ്സ്ച്യുറൈസർ നിർബന്ധമാണ്. ഇത് നിങ്ങളുടെ ചർമ്മത്തെ കൂടുതൽ ഹൈഡ്രേറ്റ് ചെയ്തു നിർത്തുന്ന, അമിത സെബം ഉത്പാദന തടയുന്നു.

പ്രതീകാത്മക ചിത്രം | Pinterest

നൈറ്റ് സെറം

റെറ്റിനോൾ അല്ലെങ്കിൽ വിറ്റാമിൻ സി അടിസ്ഥാനമാക്കിയുള്ള ഫെയ്സ് സെറം രാത്രി ഉറങ്ങുന്നിതിനു മുമ്പ് പുരട്ടുന്നതും ഗുണകരമാണ്. ഇത്തരം സെറം നിങ്ങൾക്ക് വീട്ടിൽ സ്വയം തയ്യാറാക്കാം.

പ്രതീകാത്മക ചിത്രം

ഹൈഡ്രേറ്റ് ചെയ്യാം

പുറമേ പുരട്ടുന്ന ക്രീമുകൾ മാത്രമല്ല ചർമ്മത്തെ ഹൈഡ്രേറ്റ് ചെയ്തു നിർത്താൻ ധാരാളം വെള്ളം കുടിക്കണം. ഇത് ചർമ്മത്തിൻ്റെ ഇലാസ്തികതയും മെച്ചപ്പെടുത്തും.

പ്രതീകാത്മക ചിത്രം | Pinterest

കണ്ണും ചുണ്ടും

ചർമ്മത്തിൽ മറ്റെല്ലാ ഭാഗങ്ങളും എന്നതു പോലെ കണ്ണിനു ചുറ്റുമുള്ളതും ചുണ്ടുകളും പരിചരണത്തിൽ ശ്രദ്ധിക്കപ്പെടേണ്ടവയാണ്. വളരെ നേർത്ത ചർമ്മമാണ് ഈ ഇടങ്ങളിൽ ഉള്ളത്. അതിനാൽ പ്രത്യേക കരുതൽ ആവശ്യമാണ്.

പ്രതീകാത്മക ചിത്രം | Pinterest

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | file