കശ്മീർ മുതൽ കന്യാകുമാരി വരെ: ഇന്ത്യയുടെ ചർമ്മരഹസ്യങ്ങൾ

സമകാലിക മലയാളം ഡെസ്ക്

ഇന്ത്യയില ജീവിത രീതികളിലും ഭക്ഷണത്തിലും മാത്രമല്ല വത്യാസമുള്ളത് ചർമ്മ സംരക്ഷണത്തിലും ഉണ്ട്.

പ്രതീകാത്മക ചിത്രം | Pinterest

ചര്‍മസംരക്ഷണ രീതികള്‍ അതാത് പ്രദേശങ്ങളിലെ ഭൂമിശാസ്ത്രവും സാംസ്കാരിക രീതികളുമായി ഇടകലര്‍ന്നിരിക്കുന്നതാണ്.

പ്രതീകാത്മക ചിത്രം | Pinterest

ഓരോ പ്രദേശങ്ങളിലേയും കാലാവസ്ഥ, ഭൂപ്രകൃതി എന്നിവയെ അടിസ്ഥാനപ്പെടുത്തി വ്യക്തികളുടെ ചര്‍മത്തിന്റെ ഘടനയിൽ വ്യത്യാസം വരുന്നു.

പ്രതീകാത്മക ചിത്രം | Pinterest

ഇന്ത്യയിലെ ചില പ്രദേശങ്ങളിലെ പരമ്പരാഗത ചര്‍മസംരക്ഷണ രീതികള്‍ പരിചയപ്പെടാം

പ്രതീകാത്മക ചിത്രം | AI Generated

ജമ്മു കശ്മീര്‍

ജമ്മു കശ്മീരില്‍ സ്ത്രീകള്‍ ചര്‍മസംരക്ഷണത്തിനും മുഖകാന്തി വര്‍ധിക്കുന്നതിനും പാലില്‍ കുങ്കുമപ്പൂ ചേര്‍ത്ത് കുടിക്കുന്നു. ഇത് അവരുടെ ചര്‍മം വ്യക്തവും തിളക്കമുള്ളതുമാക്കുന്നു.

Saffron in milk | Pinterest

മണിപ്പൂര്‍

പരമ്പരാഗതമായി മണിപ്പൂരില്‍ കഞ്ഞിവെള്ളം ഉപയോഗിച്ചുള്ള ചര്‍മസംരക്ഷണം രീതി നിലനിൽക്കുന്നു. അരി തിളപ്പിച്ച വെള്ളം അവര്‍ ചര്‍മത്തിലും മുടിയിലും പ്രയോഗിക്കുന്നു. ഇത് ചര്‍മത്തിനും മുടിക്കും പ്രകൃതിദത്ത തിളക്കം നല്‍കാന്‍ സഹായിക്കും.

Porridge water | Pinterest

അസം

അസമില്‍ ചര്‍മത്തില്‍ മഞ്ഞള്‍ പുരട്ടുകയെന്നത് ബിഹു ദിനത്തിലെ ഒരു പ്രധാന ആചാരമാണ്. ചര്‍മത്തില്‍ പച്ചമഞ്ഞള്‍ പുരട്ടുന്നത് ചര്‍മം വൃത്തിയാകാനും തിളക്കം കിട്ടാനും സഹായിക്കുന്നു.

പ്രതീകാത്മക ചിത്രം | Pinterest

തമിഴ്‌നാട്

മൈസൂര്‍ സാന്‍ഡല്‍ തമിഴ്‌നാട്ടിലെ മിക്ക വീടുകളിലും കാണുന്ന ഒന്നാണ്. ഇത് അരച്ച് ചര്‍മത്തില്‍ പുരട്ടുന്നത് കരിവാളിപ്പ് നീക്കാനും ശരീരം തണുപ്പിക്കാനും സഹായിക്കുന്നു, പ്രത്യേകിച്ച് വേനല്‍ക്കാലത്ത്.

Mysore Sandal | Pinterest

രാജസ്ഥാന്‍

മുൾട്ടാണി മിട്ടിയാണ് രാജസ്ഥാനില്‍ സ്ത്രീകള്‍ ഉപയോഗിക്കുന്ന പ്രധാന ചര്‍മസംരക്ഷണ വസ്തു. ഇത് ചര്‍മം വൃത്തിയാക്കാനും ചര്‍മത്തിലെ എണ്ണയും അഴുക്കുമൊക്കെ നീക്കാനും സഹായിക്കും.

Multani mitti | Pinterest

ലഡാക്

ലഡാക്കിലുള്ള സ്ത്രീകള്‍ ആപ്രിക്കോട്ട് ഓയില്‍ ചര്‍മത്തില്‍ പതിവായി ഉപയോഗിക്കുന്നു. ഇത് അവരുടെ വരണ്ട ചര്‍മം, ചര്‍മപ്രശ്നങ്ങള്‍ എന്നിവ കുറയ്ക്കാന്‍ സഹായിക്കുന്നു.

Apricot oil | Pinterest

ഹിമാചല്‍ പ്രദേശ്

ഹിമാചല്‍ പ്രദേശ് പോലെ ഉയര്‍ന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ചര്‍മത്തിലെ ഈര്‍പ്പം നിലനിര്‍ത്തുന്നതിന് വാല്‍നട്ട് എണ്ണ ചര്‍മത്തില്‍ പുരട്ടുന്നു. അത് ആഴത്തില്‍ മോസ്ചറൈസ് ചെയ്യാന്‍ സഹായിക്കുന്നു. വാല്‍നട്ട് പൊടിച്ചു സ്‌ക്രബ് ആയും ഉപയോഗിക്കാറുണ്ട്.

Walnut Oil | Pinterest

കേരളം

മലയാളികള്‍ പചകത്തിന് മാത്രമല്ല, ചര്‍മത്തിന്റേയും മുടിയുടേയും സംരക്ഷണത്തിന് വെളിച്ചെണ്ണ ഉപയോഗിക്കാറുണ്ട്. ഇത് ചര്‍മത്തിലെ ഈര്‍പ്പം നിലനിര്‍ത്താനും അസ്വസ്ഥത, വീക്കം എന്നിവ ഒഴിവാക്കാനും സഹായിക്കും. മുടിയുടെ വരൾച്ചയും മറ്റും തടയാൻ വെളിച്ചെണ്ണ നല്ലതാണ്.

പ്രതീകാത്മക ചിത്രം | AI Generated

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | File