സമകാലിക മലയാളം ഡെസ്ക്
വേനൽക്കാലം വരണ്ട ചർമമുള്ളവരുടെയും സെൻസിറ്റിവ് ചർമമുള്ളവരുടെയും പേടിസ്വപ്നമാണ്.
എന്തൊക്കെ ക്രീമുകൾ ഉപയോഗിച്ചാലും ചർമം വല്ലാതെ അസ്വസ്ഥമായിക്കൊണ്ടിരിക്കും.
എന്നാൽ വേനൽക്കാലത്ത് ചർമത്തിന് ഏറ്റവും ഇണങ്ങുന്ന ഒരു ഉത്പന്നമാണ് റോസ് വാട്ടറാണ്.
ചർമത്തിലെ ഈർപ്പം നിലനിർത്താനും പിഎച്ച് നില ക്രമീകരിക്കാനും പനിനീര് ബെസ്റ്റാണെന്നാണ് വിദഗ്ധർ പറയുന്നത്.
ഒരേ സമയം ടോണർ ആയും മോയ്സ്ചൈസറായുമൊക്കെ ഇതുപയോഗിക്കാമെന്ന മെച്ചവുമുണ്ട് ഇതിന്.
ചർമത്തിൽ മുറിവുകൾ പൊള്ളലുകൾ ഇവയുണ്ടാകുമ്പോൾ അണുബാധയുണ്ടാകാതെ രക്ഷിക്കാനും റോസ് വാട്ടറിന് ശേഷിയുണ്ട്.
ചർമത്തിന് ഉന്‍മേഷവും തണുപ്പും പ്രദാനം ചെയ്യാനും റോസ് വാട്ടറിന് സാധിക്കും.
റോസ് വാട്ടറിലെ ആന്റി-ഇൻഫ്ലമേറ്ററി, ആന്റി-ബാക്ടീരിയൽ ഗുണങ്ങൾ ചർമത്തിലെ ചുവപ്പും ബാക്ടീരിയകളുടെ വളർച്ചയും കുറയ്ക്കാൻ സഹായിക്കുന്നു.
സൂര്യതപത്തിൽ നിന്ന് ചർമത്തിലുണ്ടാകുന്ന കേടുപാടുകൾ നീക്കാനും റോസ് വാട്ടറിന്റെ ഈ ആന്റി-ഇൻഫ്ലമേറ്ററി ഗുണം സഹായിക്കും.
എക്സിമ അല്ലെങ്കിൽ റോസേഷ്യ മൂലം ചർമത്തിനുണ്ടാകുന്ന ചൊറിച്ചിൽ, അസ്വസ്ഥത എന്നിവ കുറയ്ക്കാനും ഡോക്ർമാരുടെ നിർദേശത്തോടെ റോസ് വാട്ടർ ഉപയോഗിക്കാവുന്നതാണ്.
ചർമത്തിലെ അമിതമായ എണ്ണമയം നിയന്ത്രിച്ച് മുഖക്കുരു വരുന്നത് കുറയ്ക്കാനും റോസ് വാട്ടറിന്റെ ഉപയോഗം സഹായിക്കും.
റോസ് വാട്ടറിലെ ആന്റിഓക്‌സിഡന്റുകൾ ചർമകോശങ്ങളെ പുനരുജ്ജീവിപ്പിക്കുന്നതിനാൽ ചർമത്തിന് ഉന്‍മേഷം പകരാനും ഇലാസ്തികത വർധിപ്പിക്കാനും ഇതിന്റെ ഉപയോഗത്തിലൂടെ സാധിക്കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates