ചർമം തിളങ്ങാൻ കാരറ്റ് ജ്യൂസ്

സമകാലിക മലയാളം ഡെസ്ക് & അഞ്ജു സി വിനോദ്‌

ശരീരത്തിന് ഉന്മേഷവും ഊര്‍ജ്ജവും നല്‍കി ചര്‍മസൗന്ദര്യം വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നതാണ് കാരറ്റ് ജ്യൂസ്. പതിവായി കാരറ്റ് ജ്യൂസ് കുടിക്കുന്നത് യുവത്വം നിലനിർത്താൻ സഹായിക്കും.

Carrot juice | Pinterest

ആൻ്റിഓക്സിഡൻ്റുകൾ ധാരാളം അടങ്ങിയ കാരറ്റ് പ്രായത്തെ നിയന്ത്രിക്കുന്ന ചർമകോശങ്ങളെ നശിപ്പിക്കുന്ന ഫ്രീ റാഡിക്കലുകളെ തടയും. ഇതിലുള്ള വിറ്റാമിൻ എ നേത്ര സംബന്ധമായ പ്രശ്‍നങ്ങളെ അകറ്റി കാഴ്ചശക്തി വർധിപ്പിക്കുന്നു.

carrot juice | PINTEREST

ആൻ്റിഓക്സിഡൻ്റുകൾ

കാരറ്റിൽ β-കരോട്ടിൻ, α-കരോട്ടിൻ തുടങ്ങിയ കരോട്ടിനോയിഡുകൾ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിന് ദോഷകരമായ ഫ്രീ റാഡിക്കലുകളെ ചെറുക്കാൻ സഹായിക്കും.

carrot juice | Pinterest

ശരീരത്തിലെ കൊഴുപ്പ് നിലനിർത്തുന്നു

ആരോഗ്യകരമായ കൊഴുപ്പുകളെ നിലനിർത്തുന്നതിനെ തടയുന്ന മാലോണ്ടിയാൾഡിഹൈഡ് എന്ന രാസവസ്തുവിൻ്റെ അളവു കുറയ്ക്കാൻ കാരറ്റിൽ അടങ്ങിയ പോഷകങ്ങൾ സഹായിക്കും.

carrot juice. | Pinterest

ഹൃദയാരോഗ്യം

പതിവായി കാരറ്റ് ജ്യൂസ് കഴിക്കുന്നത് സിസ്റ്റോളിക് രക്തസമ്മർദം കുറയ്ക്കുകയും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്നു. കാരറ്റിലെ പൊട്ടാസ്യം, നൈട്രേറ്റുകൾ, വിറ്റാമിൻ സി തുടങ്ങിയ പോഷകങ്ങൾ ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നതിൽ ഒരു പ്രധാന പങ്ക് വഹിക്കുന്നു.

carrot juice | Pinterest

വിറ്റാമിനുകളും ധാതുക്കളും

കാരറ്റിൽ വിറ്റാമിൻ എ, സി, ഇ, പൊട്ടാസ്യം പോലുള്ള അവശ്യ പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. ഈ പോഷകങ്ങൾ കാഴ്ച, പ്രതിരോധശേഷി, ചർമത്തിൻ്റെ ആരോഗ്യം, ശരീരത്തിന്റെ ശരിയായ പ്രവർത്തനം എന്നിവയെ പിന്തുണയ്ക്കുന്നു.

carrot juice | Pinterest

കാരറ്റ് ജ്യൂസ് ഉണ്ടാക്കുന്ന വിധം

രണ്ടു മീഡിയം സൈസ് കാരറ്റ് നന്നായി കഴുകി തൊലി കളഞ്ഞ ശേഷം കഷ്ണങ്ങളാക്കുക. ശേഷം ഒരു ചെറിയ കഷ്ണം ഇഞ്ചി ചേർത്ത് ജ്യൂസറിലോ മിക്സിയിലോ അടിച്ചെടുക്കുക.

carrot juice | Pinterest

കാരറ്റ് ജ്യൂസ് അരിച്ചെടുക്കാതെ കുടിക്കുന്നതാണ് നല്ലത്. അരിച്ചെടുക്കുന്നതിലൂടെ, ജ്യൂസിൽ അടങ്ങിയ നാരുകൾ നഷ്ടപ്പെടാം. ഇതിലേക്ക് പകുതി നാരങ്ങ കൂടി പിഴിഞ്ഞു ചേർത്താൽ കാരറ്റ് ജ്യൂസ് റെഡി.

carrot juice | Pinterest
Samakalika Malayalam | Samakalika Malayalam