സമകാലിക മലയാളം ഡെസ്ക്
ഭാരം കുറയ്ക്കാനായി പല വഴികളും ശ്രമിക്കുന്ന നിരവധി പേര്‍ നമുക്ക് ചുറ്റുമുണ്ട്.
അത്താഴം ഒഴിവാക്കിയാൽ വേഗത്തില്‍ ഭാരം കുറയുമെന്ന വിശ്വാസത്തിലാണ് നമ്മളിൽ മിക്കവരും ഉള്ളത്.
ഈ ഭക്ഷണം ഒഴിവാക്കുന്നത് സ്വാഭാവികമായും കലോറി ഉപയോഗം കുറയ്ക്കുകയും വേഗത്തിൽ ശരീരഭാരം കുറയ്ക്കുകയും ചെയ്യുമെന്നാണ് പലരും വിശ്വസിക്കുന്നത്.
എന്നാൽ അത്താഴം ഒഴിവാക്കുന്നത് ശരീരത്തിന് ഗുണത്തിനേക്കാൾ കൂടുതൽ ദോഷം ചെയ്യുമെന്നാണ് ആരോഗ്യ വിദഗ്ധർ അഭിപ്രായപ്പെടുന്നത്.
പ്രമേഹരോഗികൾ അത്താഴം ഒഴിവാക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവിൽ വലിയ വ്യതിയാനങ്ങൾക്ക് കാരണമാകും. ഇവർക്ക് സ്ഥിരമായ രക്തത്തിലെ പഞ്ചസാരയുടെ അളവ് ആവശ്യമാണ്.
ചിലർക്ക് രാത്രിയിൽ ഭക്ഷണം കഴിക്കാതെ വരുമ്പോൾ ഉറങ്ങാൻ ബുദ്ധിമുട്ട് അനുഭവപ്പെടാം.
അത്താഴം ഒഴിവാക്കുന്നതിലൂടെ ഒരു ദിവസത്തേക്ക് ശരീരത്തിന് ആവശ്യമായ വിറ്റാമിനുകൾ, ധാതുക്കൾ, മറ്റ് അവശ്യ പോഷകങ്ങൾ എന്നിവ ലഭിക്കാതെ പോകാൻ സാധ്യതയുണ്ട്.
ഒഴിഞ്ഞ വയറോടെ കിടക്കുന്നത് മൂലം രാവിലെ എഴുന്നേൽക്കുമ്പോൾ പ്രാതലിന് അമിത അളവിൽ ഭക്ഷണം കഴിക്കുന്നതിനും ഇടയാക്കും. ഇത് മെറ്റബോളിസം മന്ദഗതിയിലാക്കുകയും ചെയ്യും. അതിന്റെ ഫലമായി ശരീരഭാരം കൂടുകയും ചെയ്യാം.
രാത്രി ആഹാരം പൂർണ്ണമായും ഒഴിവാക്കുന്നത് നെഞ്ചെരിച്ചിൽ, അസിഡിറ്റി, മലബന്ധം തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാൻ കാരണമാകുമെന്നും ആരോഗ്യ വിദഗ്ധർ പറയുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates