സമകാലിക മലയാളം ഡെസ്ക്
ശാരീരിക-മാനസിക ക്ഷേമം മെച്ചപ്പെടുന്നതിന് ദിവസവും ഏഴ് മുതൽ എട്ട് മണിക്കൂർ വരെ ഉറങ്ങാം. ഹൃദയാരോഗ്യം മുതല്‍ ചര്‍മസംരക്ഷണത്തെ വരെ ഉറക്കം സ്വാധീനിക്കുന്നു.
പ്രതിരോധശേഷി
ശരീരത്തിന്‍റെ രോഗപ്രതിരോധ ശേഷി കരുത്തുറ്റതാക്കാന്‍ നല്ല ഉറക്കം അനിവാര്യമാണ്. ഇത് കോശ നിര്‍മാണം മികച്ചതാക്കുകയും അണുബാധയോട് പൊരുതാന്‍ സഹായിക്കുകയും ചെയ്യും.
ഓര്‍മശക്തി
നല്ല ഉറക്കം ഓര്‍മശക്തി കൂട്ടും. നന്നായി ഉറങ്ങുന്നത് പുതിയ അറിവുകള്‍ വേഗത്തില്‍ ഉള്‍ക്കൊള്ളാനും അവ നിലനിര്‍ത്താനും സഹായിക്കും.
മാനസികാവസ്ഥ
നല്ല ഉറക്കം മാനസികാവസ്ഥ മെച്ചപ്പെടുത്തും. ഇത് ശരീരത്തിലെ സ്ട്രെസ് ഹോര്‍മോണ്‍ ആയ കോര്‍ട്ടിസോളിന്‍റെ ഉല്‍പാദനം നിയന്ത്രിക്കും. ഇതിലൂടെ സമ്മര്‍ദവും ഉത്കണ്ഠയും അകറ്റാന്‍ സഹായിക്കും.
ഹൃദയാരോഗ്യം
നല്ല ഉറക്കം രക്തസമ്മര്‍ദം നിയന്ത്രിക്കുകയും ഹൃദ്രോഗസാധ്യത കുറയ്ക്കുകയും ചെയ്യും. ഹൃദയത്തിന്റെ പ്രവര്‍ത്തനം ബാലന്‍സ് ചെയ്യാന്‍ സഹായിക്കും.
ശരീരഭാരം
പൊണ്ണത്തടിയും അമിതഭാരവും കുറച്ച് ആരോഗ്യകരമായ ശരീരഭാരം നിലനിര്‍ത്താനും നല്ല ഉറക്കം സഹായിക്കും. ഇത് വിശപ്പിനെ നിയന്ത്രിക്കുന്ന ഹോര്‍മോണുകളുടെ ഉല്‍പാദനം പ്രോത്സാഹിപ്പിക്കും.
ഊര്‍ജനില
നല്ല ഉറക്കം ഊര്‍ജനില മികച്ചതാകുന്നതിനൊപ്പം ദിവസം മുഴുവന്‍ ഫ്രഷ് ആയി ഇരിക്കാന്‍ സഹായിക്കും.
ചര്‍മസംരക്ഷണം
ചര്‍മം യുവത്വമുള്ളവും തിളക്കമുള്ളതുമാക്കാന്‍ നല്ല ഉറക്കം സഹായിക്കും.