സമകാലിക മലയാളം ഡെസ്ക്
ഉറക്കത്തിന് മനുഷ്യന്റെ ആരോഗ്യത്തിൽ വലിയ സ്ഥാനമുണ്ട്.
മറ്റ് കാര്യങ്ങൾക്ക് വേണ്ടി ഉറക്കത്തെ ത്യജിക്കുന്നവരാണോ നിങ്ങൾ?
എങ്കിൽ നിങ്ങളെ കാത്തിരിക്കുന്നത് വലിയ അപകടമാണ്
കുറഞ്ഞ സമയം ഉറങ്ങുന്നത് അത്ര നല്ല കാര്യമല്ലെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നത്.
ജോലിയുടെ സമയവും ജീവിത സമ്മര്‍ദ്ദങ്ങളുമൊക്കെ പലരുടെയും ഉറക്കത്തെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്.
പക്ഷേ ഉറക്കക്കുറവ് ഉണ്ടാക്കുന്ന ആരോഗ്യ പ്രശ്‌നങ്ങളും വലുതാണെന്ന് ഓർക്കണം.
ഒരാള്‍ക്ക് 7-9 മണിക്കൂര്‍ ഉറക്കം ആവശ്യമാണെന്ന് ആരോഗ്യവിദഗ്ധര്‍ പറയുന്നു.
തുടര്‍ച്ചയായി രണ്ട് ആഴ്ചക്കാലം രാത്രിയില്‍ 6 മണിക്കൂര്‍ മാത്രമാണ് ഉറങ്ങുന്നത് എങ്കിൽ ബുദ്ധിശക്തിയേയും തലച്ചോറിന്റെ പ്രവര്‍ത്തനത്തെയും അത് ബാധിക്കും.
ഉറക്കം കുറഞ്ഞാൽ എന്തെങ്കിലും കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള കഴിവിനെ ബാധിക്കും. തച്ചോറിന്റെ പ്രീഫ്രണ്ടല്‍ കോര്‍ട്ടക്‌സിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുന്നതുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. ഇങ്ങനെ വരുമ്പോൾ പകൽ ഉന്മേഷത്തോടെയിരിക്കാന്‍ കഴിയാതെ ആവുന്നു.
തലച്ചോറിന്റെ പ്രതികരണ ശേഷിയെയും തുടര്‍ച്ചയായ ഉറക്കക്കുറവ് വളരെയധികം ബാധിക്കും. പെട്ടെന്ന് ആക്ഷന്‍ വേണ്ട പ്രവര്‍ത്തനങ്ങള്‍, അതായത് വാഹനം ഓടിക്കുന്നതുപോലെയുള്ള കാര്യങ്ങൾ ചെയ്യുന്ന സാഹചര്യങ്ങളില്‍ അത് തടസ്സപ്പെടുത്തുന്നു.
തലച്ചോറിന്റെ ചിന്തകളെയും പ്രവര്‍ത്തിയേയും തീരുമാനങ്ങള്‍ എടുക്കുന്ന കാര്യത്തെയും ബാധിക്കും. ദേഷ്യം, ഉത്കണ്ഠ, സ്വഭാവത്തിലെ മാറ്റങ്ങള്‍ എന്നിവയ്ക്കും കാരണമാകും.
ഉറക്കക്കുറവ് ഹ്രസ്വകാല ഓര്‍മ്മകള്‍ സൂക്ഷിക്കാനും കാര്യങ്ങള്‍ വിശകലനം ചെയ്യാനുമുള്ള തലച്ചോറിന്റെ കഴിവിനെ നശിപ്പിക്കുന്നു. ഇത് വ്യക്തിജീവിതത്തില്‍ ഗുരുതരമായ പ്രശ്നങ്ങൾ ഉണ്ടാക്കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates