വേനൽച്ചൂടിനെ സ്മൂത്താക്കാൻ സ്മൂത്തി ബൗൾ

സമകാലിക മലയാളം ഡെസ്ക്

വേനൽക്കാലത്ത് സോഷ്യൽമീഡിയ തൂക്കിയ ഐറ്റമാണ് സ്മൂത്തി ബൗളുകൾ. ഒരു ചെറിയ ബൗളിൽ മനോഹരമായി പഴങ്ങൾ ക്രമീകരിച്ചാണ് സ്മൂത്തി ബൗൾ ഉണ്ടാക്കുന്നത്.

Smoothie Bowl | Pinterest

കാഴ്ചയിലെ ഭംഗി മാത്രമല്ല അവയ്ക്ക് ധാരാളം ആരോഗ്യ ഗുണങ്ങളും ഉണ്ടെന്ന് വിദ​ഗ്ധർ പറയുന്നു.

Smoothie Bowl | Pinterest

ബ്രേക്ക്ഫാസ്റ്റിന് ഇത്തരം സ്മൂത്തി ശീലമാക്കുന്നത് വേനൽക്കാലത്ത് ശരീര ആരോഗ്യം സംരക്ഷിക്കുന്നതിന് സഹായിക്കും. ശരീരത്തിന് ആവശ്യമായ പോഷകങ്ങളും, ജലാംശവും ഇതിൽ അടങ്ങിയിട്ടുണ്ടാകും.

Smoothie Bowl | Pinterest

പഴങ്ങൾക്കൊപ്പം തൈരോ, പാലോ , ഓട്സോ ചേർക്കാറുണ്ട്. ലഭ്യമായ പഴങ്ങളെല്ലാം ഉപയോഗിക്കാവുന്നതാണ്.

Smoothie Bowl | Pinterest

വേനൽക്കാലത്ത് സുലഭമായ മാമ്പഴവും, ചക്കപ്പഴവും, മുന്തിരയും, സ്ട്രോബെറിയും ഇതിൽ ഉൾപ്പെടുത്താം. പുളിയില്ലാത്ത തൈരിലേയ്ക്ക് ബീറ്റ്റൂട്ട് അരച്ചു ചേർത്തും. ചിയ വിത്ത് ചേർത്തും വ്യത്യസ്ത രീതിയിൽ സ്മൂത്തി ബൗളുകൾ തയ്യാറാക്കാം.

Smoothie Bowl | Pinterest

തയ്യാറാക്കുന്ന വിധം

ഒരു ചെറിയ ബൗളിലേയ്ക്ക് കട്ടത്തൈരെടുക്കാം. അതിനു മുകളിലായി ആവശ്യത്തിന് ഓട്സ് ചേർക്കാം. കട്ടി കുറച്ച് അരിഞ്ഞ പഴങ്ങൾ ( ഓറഞ്ച്, ആപ്പിൾ, സ്ട്രോബെറി, മാമ്പഴം, കിവി, വാഴപ്പഴം തുടങ്ങിയവ) അതിനു മുകളിൽ വയ്ക്കാം.

Smoothie Bowl | Pinterest

ശേഷം വെള്ളത്തിൽ കുതിത്ത ചിയ വിത്ത് മുകളിൽ ചേർക്കാം. അൽപം തേൻ ഒഴിച്ച് ഇത് കഴിച്ചു നോക്കൂ. തൈരിൽ ധാരാളം പ്രോബയോട്ടിക്കുകൾ അടങ്ങിയിട്ടുണ്ട്. തൈരും പഴങ്ങളും ശരീരത്തെ തണുപ്പിക്കുക മാത്രമല്ല, പേശികളെ പോഷിപ്പിക്കുന്നു ഒപ്പം ഊർജ്ജോത്പാദനത്തിന് സഹായിക്കുന്നു.

Smoothie Bowl | Pinterest
samakalika malayalam | File