സമകാലിക മലയാളം ഡെസ്ക്
കരയിലും മരങ്ങളിലും മരുഭൂമിയിലും കണ്ടുവരുന്ന അണലി പാമ്പിന്റെ കുടുംബമാണ് വൈപ്പറിഡേ.
ഓസ്ട്രേലിയയിലും മഡഗാസ്കറിലും ഒഴികെ ലോകത്തിന്റെ മിക്ക ഭാഗങ്ങളിലും ഇവയുടെ വർഗ്ഗക്കാർ ഉണ്ട്.
കേരളത്തിലും അണലി വർഗ്ഗത്തിൽപ്പെട്ട നിരവധി പാമ്പുകൾ ഉണ്ട്. അവ ഏതാണെന്ന് നോക്കാം.
ചേനത്തണ്ടൻ (Russell's viper),
ഇന്ത്യയിൽ ഏറ്റവുമധികം പാമ്പുകടിച്ചുള്ള മരണങ്ങൾക്ക് കാരണമാകുന്ന അണലിവർഗ്ഗത്തിൽ പെട്ട അതീവ വിഷമുള്ള പാമ്പാണ് ചേനത്തണ്ടൻ അല്ലെങ്കിൽ റസ്സൽസ് വൈപ്പർ . പ്രധാനമായും രാത്രിയിൽ ഇരതേടുന്ന ഇവയെ കൃഷിയിടങ്ങളിലും കുറ്റിക്കാടുകളിലും കാണാം. ചങ്ങല പോലെയുള്ള പാടുകളാണ് ഇവയുടെ പ്രധാന തിരിച്ചറിയൽ അടയാളം
ചുരുട്ടമണ്ഡലി (Saw scaled viper)
കുഴിമണ്ഡലി (Pit Viper)
അന്തരീക്ഷ താപനിലയുടെ വ്യത്യാസത്തിലൂടെ ഇരകളായ ജീവികളെ കണ്ടെത്താൻ ശേഷിയുള്ളവയാണ് കുഴിമണ്ഡലികൾ.
മുഴമൂക്കൻ കുഴിമണ്ഡലി ( Hump nosed pit viper)
ഏറ്റവും അപകടകാരി. കേരളത്തിൽ വനത്തിലും അതിനോടുചേർന്നുള്ള റബ്ബർതോട്ടങ്ങളിലും കൃഷിയിടങ്ങളിലുമാണ് ഇവയെ സാധാരണ കാണുക.മുഴമൂക്കൻ കുഴിമണ്ഡലിയുടെ വിഷത്തിനുള്ള ആന്റിവെനത്തിന് വേണ്ടിയുള്ള ശ്രമങ്ങൾ നടക്കുന്നു.
കുതിരലാടമണ്ഡലി ( Horse shoe pit viper)
കേരളത്തിൽ വളരെ അപൂർവമായി മാത്രം കാണുന്ന ഇനം. കേരളത്തിൽ സൈലന്റ് വാലി ദേശീയോദ്യാനത്തിൽ മാത്രം ആണ് ഇത് വരെ കണ്ടെത്തിയിട്ടുള്ളത്. പേര് പോലെ തല ഭാഗത്ത് കുതിര ലാടം പോലുള്ള അടയാളം ആണ് അവയെ തിരിച്ചറിയാൻ സഹായിക്കുന്നത്.
ചോലമണ്ഡലി (Malabar pit viper)
നേർത്ത പച്ചനിറത്തിൽ കാണപ്പെടുന്നു.കാട്ടരുവികളിലെ പാറക്കെട്ടുകൾക്കിടയിലാണ് കൂടുതലായും കണ്ടുവരുന്നത്. നിറം മാറാനുള്ള കഴിവ് ചോലമണ്ഡലിയുടെ പ്രധാന സവിശേഷതയാണ്.
പച്ചനിറമുള്ള ശരീരത്തിൽ തവിട്ട് അടയാളങ്ങളാണ് ഈ പാമ്പിന്റെ പ്രത്യേകത. ത്രികോണാകൃതിയിൽ പരന്ന വലിയ തലയും മുന്നോട്ടുന്തിയ മൂക്കുമണിതിനുള്ളത്.
മുളമണ്ഡലി( Bamboo pit viper)
നല്ല തിളങ്ങുന്ന പച്ച നിറത്തിലുള്ള ശരീരവും കറുത്ത നിറത്തിലുള്ള പുള്ളികളും മറ്റു അടയാളങ്ങളുമാണ് ഈ പാമ്പിനെ തിരിച്ചറിയാൻ സഹായിക്കുന്നത്. ഇടുങ്ങിയ കഴുത്തും പരന്ന തലയും ഇതിന്റെ സവിശേഷതയാണ്.
സാധാരണയായി കാട്ടുപ്രദേശങ്ങളിലാണ് കണ്ടുവരുന്നത്. മുള മണ്ഡലി കേരളത്തിൽ അട്ടപ്പാടി , ചിന്നാർ, മറയൂർ, വയനാട് പ്രദേശങ്ങളിലാണ് കണ്ടുവരുന്നത്
ചട്ടിത്തലയൻ കുഴിമണ്ഡലി(Large scaled pit viper)
ഇതിൽ അണലിക്കും ചുരുട്ടമണ്ഡലിക്കും ഉള്ള ആന്റിവെനം ഉണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates