ഇമ്മ്യൂണിറ്റി കൂട്ടാൻ ഇവ വെള്ളത്തിൽ കുതിർത്ത് കഴിക്കൂ

സമകാലിക മലയാളം ഡെസ്ക്

ഏത് കാലവസ്ഥയിലും നമുക്ക് അത്യാവശ്യം വേണ്ട ഒന്നാണ് ഇമ്മ്യൂണിറ്റി. രോഗങ്ങളെ തടയാൻ നല്ല പ്രതിരോധശേഷി ആവശ്യമാണ്.

പ്രതീകാത്മക ചിത്രം | Pinterest

ഇമ്മ്യൂണിറ്റി കൂട്ടാൻ സഹായിക്കുന്ന ചില ഭക്ഷണങ്ങൾ പരിചയപ്പെടാം.

പ്രതീകാത്മക ചിത്രം | Pinterest

ബദാം

ബദാമിൽ ധാരാളം മിനറലുകളും ആന്റിഓക്സിഡന്റുകളും അടങ്ങിയിട്ടുണ്ട്. രാത്രി മുഴുവൻ ബദാം വെള്ളത്തിൽ കുതിർത്ത് അടുത്ത ദിവസം കഴിക്കാം. ഇത് പ്രതിരോധ ശേഷി കൂടാൻ സഹായിക്കുന്നു.

Almond | Pinterest

കറുത്ത ഉണക്ക മുന്തിരി

ഇതിൽ ധാരാളം ഫൈബർ അടങ്ങിയിട്ടുണ്ട്. ഇത് നല്ല ദഹനം ലഭിക്കാൻ സഹായിക്കും. വെള്ളത്തിൽ കുതിർത്തതിന് ശേഷം കഴിക്കുന്നത് രോഗ പ്രതിരോധശേഷി കൂട്ടാൻ സഹായിക്കുന്നു.

Black raisins | Pinterest

വാൽനട്ട്

തലച്ചോറിന്റെ ആരോഗ്യം, ഓർമ്മശക്തി, ശ്രദ്ധ എന്നിവ കൂട്ടാൻ വെള്ളത്തിൽ കുതിർത്ത വാൽനട്ട് കഴിക്കുന്നത് നല്ലതാണ്. കൂടാതെ പ്രതിരോധശേഷി കൂട്ടാനും ഇതിന് സാധിക്കും.

Walnut | Pinterest

ഉണക്കിയ അത്തിപ്പഴം

ഉണക്കിയ അത്തിപ്പഴം ദിവസവും കഴിക്കുന്നത് കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്നു. ഇതിൽ ധാരാളം ഫൈബർ അടങ്ങിയിട്ടുണ്ട്.

Dried figs | Pinterest

പിസ്ത

കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും നല്ല ദഹനം ലഭിക്കാനും വെള്ളത്തിൽ കുതിർത്ത് പിസ്ത കഴിക്കാം. ഇത് പ്രതിരോധ ശേഷി കൂട്ടാൻ സഹായിക്കുന്നു.

pistachio | Pinterest

ചിയ സീഡ്

ചിയ സീഡിൽ ധാരാളം ആന്റിഓക്സിഡന്റുകളും ഒമേഗ 3 ഫാറ്റി ആസിഡും ഫൈബറും അടങ്ങിയിട്ടുണ്ട്. ഇത് കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും ശരീരഭാരം കുറയ്ക്കാനും സഹായിക്കുന്നു.

Chia seed | Pinterest

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | File