സോഹ അലി ഖാൻ്റെ സീക്രട്ട് ഡിറ്റോക്സ് ജ്യൂസ് ഉണ്ടാക്കാം

സമകാലിക മലയാളം ഡെസ്ക്

ബോളിവുഡ് നടി സോഹ അലി ഖാൻ ദിനചര്യയിൽ ഉൾപ്പെടുത്താറുള്ള ഒരു ഹെൽത്തി ഡ്രിങ്ക് സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിരുന്നു.

Soha Ali Khan | Instagram

വെറുമൊരു ഡിറ്റോക്സ് പാനീയം എന്നതിലുപരി, ശരീരത്തിന്റെ ആന്തരിക പ്രവർത്തനങ്ങളെ സ്വാഭാവികമായ രീതിയിൽ പിന്തുണയ്ക്കുന്ന ഒരു പോഷകക്കൂട്ടാണിത്.

Detox juice | Pinterest

ഹോർമോൺ സന്തുലിതാവസ്ഥ നിലനിർത്താനും ഉദരാരോഗ്യം മെച്ചപ്പെടുത്താനും ഈ പാനീയം ഏറെ സഹായിക്കുമെന്ന് സോഹ വ്യക്തമാക്കുന്നു.

Detox juice | Pinterest

താരത്തിന്റെ ഹെൽത്തി ഡ്രിങ്ക് നമുക്കും ഉണ്ടാക്കാം.

Soha Ali Khan | Instagram

ചേരുവകൾ

  • കാരറ്റ്- ½ 

  • വെള്ളരിക്ക- ½ 

  • സെലറി തണ്ടുകൾ- 2

  • തേങ്ങാവെള്ളം- 1/4 കപ്പ്

  • ചിയ സീഡ്‌സ്- 1½ ടീസ്പൂൺ 

  • ഡ്രാഗൺ ഫ്രൂട്ട്- 1 ചെറിയ കഷ്ണം 

Ingredients | AI Generated
  • ഇഞ്ചി- ⅛ ടീസ്പൂൺ 

  • മല്ലിയില- ആവശ്യത്തിന്

  • ചെറുപയർ മുളപ്പിച്ചത്- ഒരു പിടി

  • ഹെമ്പ് സീഡ്‌സ്- 1½ ടീസ്പൂൺ

  • ഒരുപിടി ഇലക്കറികൾ

Ingredients | AI Generated

തയ്യാറാക്കുന്ന വിധം

എല്ലാ ചേരുവകളും ചേർത്ത് നന്നായി അരച്ചെടുക്കാം.പാനീയം കട്ടികുറക്കുന്നതിന് വേണ്ടി കൂടുതൽ തേങ്ങാവെള്ളം ചേർക്കാവുന്നതാണ്.

Soha Ali Khan | Instagram

ശരീരത്തിന് ആവശ്യമായ പൊട്ടാസ്യം, ഫോളേറ്റ്, ആന്റിഓക്സിഡന്റുകൾ എന്നിവ ഇത് നൽകുന്നു. എന്നിരുന്നാലും, ഇത് ഭക്ഷണത്തിന് പകരമാകരുത്.

Detox juice | Pinterest

ഐ.ബി.എസ്, തൈറോയ്ഡ് പ്രശ്നങ്ങൾ ഉള്ളവർ ഒരു ഡോക്ടറുടെ ഉപദേശം തേടിയ ശേഷം മാത്രം ഇത് ശീലമാക്കുക.

Detox juice | Pinterest

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | file