ഭക്ഷണം പാകം ചെയ്യുമ്പോൾ സ്റ്റീൽ പാനിൽ ഒട്ടിപ്പിടിക്കുന്നോ?പരിഹാരം ഇതാ

സമകാലിക മലയാളം ഡെസ്ക്

ഒട്ടുമിക്ക വീട്ടമ്മമാർക്കും സ്റ്റെയിന്‍ലെസ്സ് സ്റ്റീല്‍ പാത്രങ്ങളെക്കാളും സൗകര്യപ്രദം നോണ്‍സ്റ്റിക്ക് പാത്രങ്ങളാണ്.

പ്രതീകാത്മക ചിത്രം

സ്റ്റെയിൻലസ്സ് സ്റ്റീൽ പാത്രത്തിലേത് പോലെ പാകം ചെയ്യുന്ന വിഭവങ്ങൾ ഒട്ടിപ്പിടിക്കില്ലെന്നു മാത്രമല്ല, വൃത്തിയാക്കാനും എളുപ്പമുണ്ട്.

പ്രതീകാത്മക ചിത്രം | Pinterest

എന്നാൽ നോണ്‍സ്റ്റിക്ക് പാത്രങ്ങൾ പെട്ടെന്ന് കേടായിപ്പോകുന്നതും ഇവ ഉപയോഗിക്കുന്നത് മൂലം പല ആരോഗ്യപ്രശ്നങ്ങളും ഉണ്ടാകുമെന്നതും ഒരു ദോഷമാണ്.

പ്രതീകാത്മക ചിത്രം | Pinterest

സ്റ്റെയിൻലെസ് സ്റ്റീൽ പാത്രങ്ങള്‍ സാധാരണയായി നോൺ സ്റ്റിക്ക് അല്ലെങ്കിലും, ശരിയായ രീതിയിൽ ഉപയോഗിച്ചാൽ അവ ഒരു നോൺ സ്റ്റിക്ക് പാൻ പോലെ പ്രവര്‍ത്തിക്കുന്നതാണ്.

പ്രതീകാത്മക ചിത്രം | Pinterest

സ്റ്റെയിന്‍ലെസ്സ് സ്റ്റീല്‍ പാത്രങ്ങളെ നോണ്‍ സ്റ്റിക്ക് ആക്കി മാറ്റി ഉപയോഗിക്കാന്‍ ഒരു വഴിയുണ്ട്.

പ്രതീകാത്മക ചിത്രം | Pinterest

വാട്ടർ ബീഡ് ടെസ്റ്റ് എന്നാണു ഈ ഹാക്കിന് പേര്. സ്റ്റെയിൻലെസ്സ് സ്റ്റീൽ പാനുകളില്‍ ഭക്ഷണസാധനങ്ങള്‍ ഒട്ടിപ്പിടിക്കാതിരിക്കാന്‍ ഷെഫുമാര്‍ ഉപയോഗിക്കുന്ന വിദ്യയാണിത്‌.

പ്രതീകാത്മക ചിത്രം | Pinterest

ആദ്യം തന്നെ പാന്‍ അടുപ്പത്ത് വെച്ച് കുറച്ച് വെള്ളം തളിച്ച് നോക്കുക. അപ്പോള്‍ത്തന്നെ അവ ആവിയായിപ്പോകുന്നുണ്ടെങ്കില്‍ പാന്‍ പാചകത്തിന് തയാറായില്ല എന്നാണര്‍ത്ഥം.

പ്രതീകാത്മക ചിത്രം | Pinterest

ഓരോ മുപ്പത് സെക്കന്‍ഡ് കൂടുമ്പോഴും ഇങ്ങനെ വെള്ളം തളിച്ച് നോക്കുക.

പ്രതീകാത്മക ചിത്രം | Pinterest

വെള്ളത്തുള്ളികള്‍ ഗോളാകൃതി കൈവരിച്ച്, പാനിനു മുകളില്‍ നൃത്തം ചെയ്യുന്നത് പോലെ കാണുകയാണെങ്കിൽ അപ്പോള്‍ വേണം എണ്ണ ഒഴിക്കാന്‍.

പ്രതീകാത്മക ചിത്രം | Pinterest

എണ്ണ നന്നായി ചൂടായ ശേഷം, പാചകം ചെയ്യാനുള്ള സാധനങ്ങള്‍ ഓരോന്നായി ഇടാം.

പ്രതീകാത്മക ചിത്രം | Pinterest

ഇങ്ങനെ ചെയ്താല്‍ പാലുല്‍പ്പന്നങ്ങളും മാംസവിഭവങ്ങളുമെല്ലാം സ്റ്റീല്‍ പാത്രത്തില്‍ പറ്റിപ്പിടിക്കുന്നത് ഒഴിവാക്കാനാവും

പ്രതീകാത്മക ചിത്രം | Pinterest

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | file