സമകാലിക മലയാളം ഡെസ്ക്
പുതിയ പായ്ക്കറ്റ് കൂൺ വാങ്ങിയാൽ ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ വഴുവഴുപ്പുള്ളതാവുകയോ കറുത്ത പാടുകൾ വരികയോ ചെയ്യുമെന്നാണ് പലരുടെയും പരാതി.
കൂണിൻ്റെ ഏറെയും ജലാംശമാണ്. അതുകൊണ്ടുതന്നെ ഈർപ്പം തങ്ങിനിൽക്കുന്ന അന്തരീക്ഷത്തിലോ വളരെ മുറുക്കി അടച്ച പാത്രങ്ങളിലോ വെച്ചാൽ കൂൺ വേഗത്തിൽ ഉപയോഗശൂന്യമാകും
അതേസമയം ശരിയായ രീതിയിൽ സൂക്ഷിക്കുന്നത് കൂണിന്റെ ഘടന നിലനിർത്താനും പോഷകങ്ങൾ സംരക്ഷിക്കാനും സഹായിക്കും.
ഫ്രിഡ്ജിൽ സൂക്ഷിക്കുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുകയാണെങ്കിൽ പെട്ടന്ന് കൂൺ കേടുവരുന്നത് തടയാം
കൂൺ ഫ്രിഡ്ജിലേക്ക് മാറ്റുമ്പോൾ പേപ്പർ ബാഗിലോ, തുണിയിൽ പൊതിഞ്ഞോ സൂക്ഷിക്കാം. വായുസഞ്ചാരം നിലനിർത്താൻ സഹായിക്കുന്ന തരത്തിൽ സൂക്ഷിക്കുന്നതാണ് നല്ലത്. അത് അഞ്ച് മുതൽ ഏഴ് ദിവസം വരെ ഫ്രഷായി നിലനിൽക്കും.
കൂൺ സൂക്ഷിക്കാൻ പ്ലാസ്റ്റിക് പാത്രങ്ങളും വായുകടക്കാത്ത എയർടൈറ്റ് പാക്കേജിങ്ങും ഒഴിവാക്കാം. പ്ലാസ്റ്റിക് പാക്കേജിങ് ഈർപ്പം തങ്ങിനിർത്താൻ ഇടയാക്കുന്നു. ഇത് കൂൺ കേടാകുന്നതിന് കാരണമാകാം
കൂൺ സംഭരിച്ചിരിക്കുന്ന പാത്രങ്ങൾക്കു മുകളിൽ മറ്റു സാധനങ്ങൾ വെക്കാതിരിക്കാനും നോക്കണം.
കൂൺ കഴുകിയതിന് ശേഷം സൂക്ഷിക്കാതിരിക്കുക.ഇത് പെട്ടന്ന് കൂൺ ചീത്തയാകുന്നതിന് കാരണമാകും. പാചകം ചെയ്യാൻ എടുക്കുമ്പോൾ മാത്രം ഇവ വൃത്തിയാക്കിയാൽ മതിയാകും.
ഒരാഴ്ചയിലധികം കൂൺ കേടുവരാതെ സൂക്ഷിക്കണമെങ്കിൽ ഫ്രീസുചെയ്യാം. ഫ്രീസുചെയ്യുന്നതിന് മുമ്പ് ഇവ ചെറുതായി വഴട്ടി തണുപ്പിക്കാം.രണ്ട് മാസം വരെ ഫ്രോസൺ കൂൺ കേടുകൂടാതെയിരിക്കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates