സമകാലിക മലയാളം ഡെസ്ക്
മഴക്കാലത്ത് ഷൂസിൽ വെള്ളം കയറി ദുർഗന്ധം ഉണ്ടാകുന്നത് എല്ലാവരേയും അലട്ടുന്ന പ്രശ്നമാണ്.
ഷൂസിലെ ഈ ദുർഗന്ധം മാറ്റാൻ സഹായിക്കുന്ന ചില വഴികൾ പരിചയപ്പെടാം.
നനഞ്ഞ ഷൂസിനുള്ളിലെ ഇൻസോൾ ഉണ്ടെങ്കിൽ അത് പുറത്തെടുക്കുക.ശേഷം പഴയ ന്യൂസ്പേപ്പറുകൾ നന്നായി ചുരുട്ടി ഷൂസിനുള്ളിലേക്ക് തിരുകി വെയ്ക്കുക.
പത്രക്കടലാസ് ഷൂസിനുള്ളിലെ വെള്ളവും ഈർപ്പവും പൂർണ്ണമായി വലിച്ചെടുക്കും. ഇതോടെ ഷൂസ് വേഗത്തിൽ ഉണങ്ങുകയും ദുർഗന്ധം മാറുകയും ചെയ്യും.
നനഞ്ഞ ഷൂ അത്യാവശ്യം ഉണങ്ങിയതിന് ശേഷം ഒരു സ്പൂൺ ബേക്കിങ് സോഡ ഷൂസിനുള്ളിലേക്ക് നേരിട്ട് വിതറുക.ഒരു രാത്രി മുഴുവൻ ബേക്കിങ് സോഡ ഷൂവിനുള്ളിൽ കിടന്ന് രാവിലെ നന്നായി കുടഞ്ഞത് ഉപയോഗിക്കാവുന്നതാണ്.
അൽപം ഉപ്പ് കോട്ടൺ തുണിയിലോ പഴയ സോക്സിലോ കെട്ടി ഷൂസിനുള്ളിൽ ഇറക്കി വെയ്ക്കുന്നതും ഈർപ്പം വലിച്ചെടുക്കാൻ സഹായിക്കും.
നനഞ്ഞ ഷൂസുകൾ ഒരിക്കലും അടഞ്ഞ പ്ലാസ്റ്റിക് കവറുകളിലോ ഇരുണ്ട ഷൂ റാക്കിലോ വെയ്ക്കരുത്. ഇത് ഫംഗസ് വളരാൻ കാരണമാകും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates