വയറ്റിലെ ഗ്യാസ് പ്രശ്നം? കാരണം ഭക്ഷണം അല്ല, കഴിക്കുന്ന രീതിയാണ്

സമകാലിക മലയാളം ഡെസ്ക്

എന്ത് കഴിച്ചാലും വയറ്റില്‍ ഗ്യാസ് വരുന്നത് കൊണ്ട് ഇഷ്ടമുള്ള പല ഭക്ഷണങ്ങളും വേണ്ടെന്ന് വെക്കുന്ന ഒരുപാട് പേരുണ്ട്.

പ്രതീകാത്മക ചിത്രം | Pinterest

എന്നാൽ യഥാർത്ഥത്തിൽ പ്രശ്നം ഭക്ഷണമല്ല, നമ്മൾ കഴിക്കുന്ന രീതിക്കാണ്.

പ്രതീകാത്മക ചിത്രം | Pinterest

ഭക്ഷണം കഴിക്കുന്നതിലുള്ള ചില ചെറിയ ശീലങ്ങൾ മാറ്റിയാൽ തന്നെ ഈ അസ്വസ്ഥതകളിൽ നിന്ന് നമുക്ക് മോചനം നേടാം.

പ്രതീകാത്മക ചിത്രം | Pinterest

ഭക്ഷണം കഴിഞ്ഞ് ഉടൻ തന്നെ ഇരിക്കുകയോ കിടക്കുകയോ ചെയ്യുന്നത് ദഹനം സാവധാനത്തിലാക്കും. എന്നാൽ 10-15 മിനിറ്റ് സാവധാനം നടക്കുന്നത് വയറ്റിലെ ഗ്യാസ് എളുപ്പത്തിൽ നീങ്ങാനും ഭക്ഷണം വേഗത്തിൽ ദഹിക്കാനും സഹായിക്കും

പ്രതീകാത്മക ചിത്രം | Pinterest

ഭക്ഷണം കഴിക്കുമ്പോൾ കുനിഞ്ഞിരുന്ന് കഴിക്കുന്നത് ഭക്ഷണത്തിന് സുഗമമായി നീങ്ങാൻ തടസ്സമുണ്ടാക്കും. എപ്പോഴും നട്ടെല്ല് നിവർത്തി ശാന്തമായി ഇരുന്നു വേണം ഭക്ഷണം കഴിക്കാൻ.

പ്രതീകാത്മക ചിത്രം | AI Generated

ഭക്ഷണം കഴിക്കുന്നതിനിടയിൽ അമിതമായി വെള്ളം കുടിക്കുന്നത് ദഹനരസങ്ങളുടെ വീര്യം കുറയ്ക്കും. ഇത് ദഹനം വൈകിപ്പിക്കുകയും വയർ വീർക്കാൻ കാരണമാവുകയും ചെയ്യും. ഭക്ഷണം കഴിക്കുന്നതിന് മുൻപോ ശേഷമോ വെള്ളം കുടിക്കുന്നതാണ് നല്ലത്.

പ്രതീകാത്മക ചിത്രം | Pinterest

തിരക്ക് പിടിച്ച് ഭക്ഷണം കഴിക്കുമ്പോൾ വായുവും ഭക്ഷണത്തോടൊപ്പം ഉള്ളിലേക്ക് പോകാറുണ്ട്. ഇത് ഗ്യാസ് ഉണ്ടാക്കുന്നു. ഭക്ഷണം സാവധാനം ആസ്വദിച്ചു കഴിക്കുക.

പ്രതീകാത്മക ചിത്രം | Pinterest

പകൽ സമയത്തെ അപേക്ഷിച്ച് രാത്രിയിൽ നമ്മുടെ ദഹനവ്യവസ്ഥയുടെ വേഗത കുറവായിരിക്കും. അതുകൊണ്ട് രാത്രിയിൽ അമിതമായി ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കുക.

പ്രതീകാത്മക ചിത്രം | Pinterest

ഭക്ഷണം കഴിഞ്ഞ ഉടൻ കിടക്കുന്നത് ആസിഡ് റിഫ്ലക്സിനും വയറിൽ സമ്മർദ്ദം കൂടാനും കാരണമാകും. കുറഞ്ഞത് 20-30 മിനിറ്റെങ്കിലും കഴിഞ്ഞ ശേഷം മാത്രം ഉറങ്ങാൻ പോകുക.

പ്രതീകാത്മക ചിത്രം | Pinterest

ഓരോ ദിവസവും ഓരോ സമയത്ത് ഭക്ഷണം കഴിക്കുന്നത് ദഹനവ്യവസ്ഥയെ ആശയക്കുഴപ്പത്തിലാക്കും. കൃത്യമായ സമയക്രമം പാലിക്കുന്നത് ശരീരത്തിന് എൻസൈമുകൾ കൃത്യസമയത്ത് ഉത്പാദിപ്പിക്കാനും ഭക്ഷണം കാര്യക്ഷമമായി ദഹിപ്പിക്കാനും സഹായിക്കും.

പ്രതീകാത്മക ചിത്രം | Pinterest

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | file