പട്ടിണി കിടക്കാതെ തടി കുറച്ചാലോ? സൂപ്പര്‍ ഡയറ്റ് പ്ലാൻ ഇതാ

സമകാലിക മലയാളം ഡെസ്ക്

പട്ടിണി കിടക്കാതെ ഒരാഴ്ച കൊണ്ട് ശരീരഭാരം കുറയ്ക്കണമെന്ന് ആഗ്രഹിക്കുന്നവരല്ലേ നമ്മളിൽ കൂടുതൽപേരും.

പ്രതീകാത്മക ചിത്രം | Pexels

സുരക്ഷിതവും ആരോഗ്യപ്രദവുമായ ഒരു ഡയറ്റ് പ്ലാൻ‍ പരിചയപ്പെട്ടാലോ.

പ്രതീകാത്മക ചിത്രം | Pexels

തിങ്കള്‍- ഫ്രൂട്ട് ഡയറ്റ്

2 ആപ്പിളും 1 മാതളവും കഴിച്ചു കൊണ്ട് ദിവസം ആരംഭിക്കാം. ദിവസം അവസാനിക്കുന്നതിനു മുൻപ് ഒരാൾ 4 ആപ്പിൾ, 4 ഓറ‍ഞ്ച്, 1ചെറിയ തണ്ണി മത്തൻ, 2 മാതളം എന്നിവ കഴിക്കാം. ഫ്രൂട്ട് ജ്യൂസ് കഴിക്കാൻ പാടില്ല. ഏറ്റവും കുറഞ്ഞത് 10 ഗ്ലാസ് വെള്ളം കുടിച്ചിരിക്കണം.

പ്രതീകാത്മക ചിത്രം | Pexels

ചൊവ്വ- വെജിറ്റബിള്‍ ഡയറ്റ്

പച്ചക്കറികള്‍ സാലഡിന്റെ രൂപത്തില്‍ വേവിക്കാതെയോ അല്ലെങ്കിൽ വേവിച്ചോ കഴിക്കാവുന്നതാണ്. ക്രീം, ബട്ടർ, പാൽ, എണ്ണ എന്നിവ ഉപയോഗിക്കാൻ പാടില്ല.10 ഗ്ലാസ് വെള്ളം നിർബന്ധമായും കുടിച്ചിരിക്കണം.

പ്രതീകാത്മക ചിത്രം | pexels

ബുധൻ- ഫ്രൂട്ട് ആന്‍ഡ് വെജിറ്റബിള്‍ ഡയറ്റ്

ഈ ദിവസം കഴിയുന്നത്ര പഴങ്ങളും പച്ചക്കറികളും കഴിക്കാം. പക്ഷേ എണ്ണ, ചീസ്, ബട്ടർ തുടങ്ങിയ സാധനങ്ങൾ കഴിക്കാൻ പാടില്ല. ഫ്രൂട്ട് ജ്യൂസും കുടിക്കരുത്. ഏത്തപ്പഴം, ഉരുളക്കിഴങ്ങ് എന്നിവ ഒഴിവാക്കണം. 12 ഗ്ലാസ് വെള്ളം കുടിച്ചിരിക്കണം.

പ്രതീകാത്മക ചിത്രം | Pexels

വ്യാഴം- വാഴപ്പഴങ്ങൾ.

10 വാഴപ്പഴങ്ങൾ, മൂന്നു ഗ്ലാസ് പാൽ, ഒരു ഡയറ്റ് സൂപ്പ് എന്നിവ കഴിക്കാം. 12 ഗ്ലാസ് വെള്ളം കുടിച്ചിരിക്കണം.

പ്രതീകാത്മക ചിത്രം | Pexels

വെള്ളി- ബ്രൗൺ റൈസ്

കുറച്ച് ഫലവർഗങ്ങൾ, ഒരു ചെറിയ ബൗൾ വേവിച്ച ബ്രൗൺ റൈസ്, ഒരു ചെറിയ കപ്പ് പരിപ്പ് എന്നിവ കഴിക്കാം.ബ്രൗൺ റൈസിനും പരിപ്പിനുമൊപ്പം ഒരു ബൗൾ സാലഡും ഒരു ഗ്ലാസ് ബട്ടർ മിൽക്കും ഉപയോഗിക്കാം.14 ഗ്ലാസ് വെള്ളം കുടിക്കണം.

പ്രതീകാത്മക ചിത്രം | Pexels

ശനി- സ്പെഷ്യൽ

പച്ചക്കറികൾക്കൊപ്പം ഒരു ബൗൾ വേവിച്ച ബ്രൗൺ റൈസ് കഴിക്കാം.ഒരു ബൗൾ സാലഡ്, ഒരു ബൗൾ സൂപ്പ്, ഒരു ഗ്ലാസ് ബട്ടർ മിൽക് എന്നിവയും ഡയറ്റിൽ ഉൾപ്പെടുത്താം.

പ്രതീകാത്മക ചിത്രം | Pexels

ഞായർ- മിക്സഡ്

ഇതിൽ ഫലവർഗങ്ങളുടെ മിശ്രിതം, പച്ചക്കറികൾ, ഒരു ചെറിയ ബൗൾ വേവിച്ച ബ്രൗൺ റൈസ്, ഒരു ചെറിയ കപ്പ് പരിപ്പ് എന്നിവ കഴിക്കാം.ഒരു ഗ്ലാസ് ഓറഞ്ചോ മുന്തിരി ജ്യൂസോ കുടിക്കാവുന്നതാണ്.

പ്രതീകാത്മക ചിത്രം | pexels

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | File