സമകാലിക മലയാളം ഡെസ്ക്
പേശികളും, ഞരമ്പുകളും, കലകളും ആരോഗ്യകരമായി നിലനിർത്തുന്നതിന് കാലുകളിൽ നല്ല രക്തയോട്ടം പ്രധാനമാണ്.
എന്നാൽ വ്യായാമമില്ലായ്മ, ദീർഘ സമയം ഇരുന്നുള്ള ജോലി, അമിതഭാരം, പുകവലി അല്ലെങ്കിൽ ചില ആരോഗ്യസ്ഥിതികൾ എന്നിവ കാരണം രക്തചംക്രമണം മോശമാകാം.
കാലുകളിലെ രക്തയോട്ടം മെച്ചപ്പെടുത്തുന്നതിന് വീട്ടിൽ തന്നെ ചെയ്യാവുന്ന ചില ലളിതമായ വ്യായാമങ്ങൾ നോക്കാം.
നടത്തം
ദിവസനും 20 മുതൽ 30 മിനിറ്റ് നേരം നടക്കുന്നത് കാഠിന്യം കുറയ്ക്കാനും ചലനശേഷി മെച്ചപ്പെടുത്താനും സഹായിക്കും. ദീർഘനേരം ഇരിക്കുന്ന ആളുകൾ ഇടവേളകളിൽ ചെറിയ നടത്തം ശീലമാക്കുക.
കാഫ് റൈസ്
കാഫ് റൈസ് കാലുകളെ ശക്തിപ്പെടുത്താനും രക്തചംക്രമണം മെച്ചപ്പെടുത്താനും സഹായിക്കുന്നു. കാഫ് റൈസുകൾ എന്നത് കാലിന്റെ പിൻഭാഗത്തുള്ള പേശികളെ ബലപ്പെടുത്താനും ടോൺ ചെയ്യാനും സഹായിക്കുന്ന ഏറ്റവും ലളിതമായ ഒരു വ്യായാമമാണ്.
ചെയ്യേണ്ട വിധം
തറയിൽ നിവർന്നു നിൽക്കുക. കാലുകൾ തോളിൽ വീതിയിൽ അകറ്റി വയ്ക്കുക.സാവധാനം നിങ്ങളുടെ ഉപ്പൂറ്റി ഉയർത്തി, വിരലുകളുടെ അഗ്രത്തിൽ നിൽക്കുക. ഏറ്റവും ഉയർന്ന സ്ഥാനത്ത് എത്തുമ്പോൾ കാഫ് പേശികളിൽ ഉണ്ടാകുന്ന സ്ട്രെച്ച് 1-2 സെക്കൻഡ് ഹോൾഡ് ചെയ്യുക.പതുക്കെ ഉപ്പൂറ്റി തറയിലേക്ക് തിരികെ കൊണ്ടുവരിക
ആങ്കിൾ റൊട്ടേഷൻ
കണങ്കാലിൻ്റെ വഴക്കം വർദ്ധിപ്പിക്കുന്നതിനും വേദനയും കാഠിന്യവും കുറയ്ക്കുന്നതിനും സഹായിക്കുന്ന ഒരു ലളിതമായ വ്യായാമമാണ് ആങ്കിൾ റൊട്ടേഷൻ . ദീർഘനേരം ഇരുന്ന് ജോലി ചെയ്യുന്നവർക്ക് ചെയ്യാവുന്ന വ്യായാമമാണ്.
ചെയ്യേണ്ട വിധം
കസേരയിൽ നിവർന്നിരിക്കുകയോ അല്ലെങ്കിൽ നിവർന്നു നിൽക്കുകയോ ചെയ്യുക. ഒരു കാൽ അല്പം ഉയർത്തുക.നിങ്ങളുടെ കണങ്കാൽ കേന്ദ്രീകരിച്ച് കാൽപ്പാദം ഘടികാരദിശയിലും , പിന്നീട് എതിർദിശയിലും) പതുക്കെ വട്ടത്തിൽ കറക്കുക.
സൈക്ലിങ്
ദിവസവും ഒരു മണിക്കൂർ സൈക്ലിങ് ചെയ്യുന്നത് ഏറെ നല്ലതാണ്. സൈക്ലിങ് സന്ധികളുടെ ചലനത്തെ പിന്തുണയ്ക്കുകയും കാലുകളിലെ ശക്തി മെച്ചപ്പെടുത്തുകയും ചെയ്യുന്നു.
സ്ക്വാട്ട്സ്
കാലുകളുടെ പ്രധാന പേശികളെ ശക്തിപ്പെടുത്തുന്നതിന് സഹായിക്കുന്ന വ്യായാമമാണ് സ്ക്വാട്ട്സ്. തുടക്കത്തിൽ മൂന്ന് സെറ്റ് സാധാരണ സ്ക്വാട്ട് ചെയ്തുകൊണ്ട് ആരംഭിക്കുക. ഓരോ സെറ്റിലും 15 ആവർത്തനങ്ങൾ ഉൾപ്പെടുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates