പെർഫക്ട് ജോലൈനാണോ ലക്ഷ്യം? ഇരട്ടത്താടി കുറയ്ക്കാനിതാ ചില ഫേഷ്യൽ വ്യായാമങ്ങൾ

സമകാലിക മലയാളം ഡെസ്ക്

മുഖത്തെ കൊഴുപ്പ് കളയാൻ എന്താണ് ചെയ്യേണ്ടതെന്ന് പലർക്കും സംശയമാണ്.

Face fat | Pinterest

പലരുടെയും ആത്മവിശ്വാസത്തെ തകർക്കുന്ന ഒന്നാണ് ഇരട്ടത്താടി .

Double chin | Pinterest

ഇരട്ടത്താടി മാറ്റി ഒരു പെർഫെക്ട് ജോലൈൻ ഉണ്ടാകാൻ സഹായിക്കുന്ന ചില വ്യായാമങ്ങളുണ്ട്.

പ്രതീകാത്മക ചിത്രം | Pinterest

മുഖത്തെ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുന്ന വ്യായാമങ്ങളേതൊക്കെ എന്നു നോക്കാം.

പ്രതീകാത്മക ചിത്രം | Pinterest

ജോ റിലീസ് വ്യായാമം

താടിയെല്ലിനു ചുറ്റുമുള്ള പേശികളെ റിലാക്സ് ചെയ്യാൻ സഹായിക്കുന്ന വ്യായാമമാണിത്.

Jaw Release Exercise | Pinterest

മൂക്കിലൂടെ ആഴത്തില്‍ ശ്വാസമെടുത്ത ശേഷം, വായ പരമാവധി തുറന്നു പിടിക്കുന്നതോടൊപ്പം സാവധാനം ഉച്ഛ്വസിക്കുക. താടിയിലേക്ക് നാവ് നീട്ടിപ്പിടിക്കുക.ഏതാനും സെക്കന്റുകൾ ഈ അവസ്ഥയിൽ തുടരുക. പിന്നീട് താടിയെല്ല് റിലാക്സ് ചെയ്ത് വായ അടയ്ക്കുക.

Jaw Release Exercise | Pinterest

ചീക്ക് പഫ് വ്യായാമം

കവിളിലെ പേശികളെ ടോൺ ചെയ്യാൻ സഹായിക്കുന്ന വ്യായാമമാണിത്. കവിളു കുറയ്ക്കാൻ സഹായിക്കും.

Cheek puff exercise | Pinterest

കവിൾ നിറയെ വായു നിറച്ച് വായിലൂടെ ദീർഘമായി ശ്വസിക്കുക. പത്തു സെക്കന്റ് വരെ പിടിച്ചുവയ്ക്കുക. സാവധാനം കവിളിലെ വായുവിനെ പുറന്തള്ളിക്കൊണ്ട് വായിലൂടെ ഉച്ഛ്വസിക്കുക.

Cheek puff exercise | Pinterest

നെക്ക് റോൾ വ്യായാമം

കഴുത്തിലെയും താടിയിലെയും പേശികളെ റിലാക്സ് ചെയ്പ്പിക്കുന്നു. ഇത് ഇരട്ടത്താടി കുറയ്ക്കാനും ജോലൈൻ മെച്ചപ്പെടുത്താനും സഹായിക്കും.

Neck roll exercise | Pinterest

ഫിഷ്ഫേസ് വ്യായാമം

താടിയിലെയും കവിളിലെയും പേശികളെ റിലാക്സ് ചെയ്യാൻ സഹായിക്കുന്നു. ഇത് മുഖപേശികളെ ടോൺ ചെയ്യാനും മുറുക്കാനും സഹായിക്കുന്നു.

Fishface exercise | Pinterest

ചിൻ ലിഫ്റ്റ് എക്സർസൈസ്

കഴുത്തിലെയും താടിയിലെയും പേശികൾക്ക് വേണ്ടിയാണ് ഈ വ്യായാമം. താടിക്ക് താഴെയുള്ള ചർമത്തെ ടോൺ ചെയ്യാനും മുറുക്കം വരുത്താനും ഈ വ്യായാമം സഹായിക്കും.

Chin lift exercise | Pinterest

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | File