സമകാലിക മലയാളം ഡെസ്ക്
അമിതവണ്ണം കുറയ്ക്കാൻ കർശനമായ ഡയറ്റ് മാത്രമല്ല, ശരിയായ ഭക്ഷണങ്ങൾ തിരഞ്ഞെടുക്കുന്നതും അത്ര തന്നെ പ്രധാനമാണ്.
ഭക്ഷണത്തിൽ പഴങ്ങൾ ഉൾപ്പെടുത്തുന്നത് ശരീരത്തിന് ആവശ്യമായ നാരുകളും വിറ്റാമിനുകളും നൽകി ദഹനത്തെ മെച്ചപ്പെടുത്തുകയും വിശപ്പിനെ നിയന്ത്രിക്കുകയും ചെയ്യുന്നു.
ഭാരം കുറയ്ക്കാൻ നിങ്ങളെ സഹായിക്കുന്ന ചില പഴങ്ങൾ അറിയാം
സ്ട്രോബെറി
പ്രഭാതഭക്ഷണത്തിൽ സ്ട്രോബെറി ചേർക്കുന്നത് വയറ്റിൽ അടിഞ്ഞുകൂടിയ കൊഴിപ്പ് നീക്കാൻ സഹായിക്കുന്നു. കൂടാതെ സംതൃപ്‌തിയും നൽകുന്നു. അതുകൊണ്ട് തന്നെ അമിത ഭക്ഷണം കഴിക്കുന്നതിൽ നിന്നും നിങ്ങളെ തടയും.
പേരയ്‌ക്ക
പ്രോട്ടീനും നാരുകളാലും സമൃദ്ധമാണ് പേരയ്‌ക്ക. ഇത് ദഹനത്തെ മെച്ചപ്പെടുത്തുന്നതിനൊപ്പം മെറ്റബോളിസം വർധിപ്പിക്കുന്നു.
റാസ്‌ബെറി
നാരുകളാൽ സമ്പന്നമായ റാസ്ബെറി ദഹനത്തിന് മാത്രമല്ല പ്രതിരോധശേഷി കൂട്ടാനും നല്ലതാണ്. വിറ്റാമിൻ സിയും ധാരാളം ആൻ്റിഓക്‌സിഡൻ്റുകളും ഇവയിൽ അടങ്ങിയിട്ടുണ്ട്. ഹൃദയരോഗങ്ങളിൽ നിന്നും അകന്നു നിൽക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവു നിയന്ത്രിക്കുന്നതിനും ഇവ നല്ലതാണ്.
ആപ്പിൾ
ആപ്പിളിൽ ധാരാളം നാരുകൾ അടങ്ങിയിട്ടുള്ളതിനാൽ അവ ദഹനം മെച്ചപ്പെടുത്തുന്നതിനൊപ്പം ശരീരഭാരം നിയന്ത്രിക്കുന്നതിനും സഹായിക്കുന്നു. പ്രഭാതഭക്ഷണത്തിൽ ആപ്പിൾ ചേർക്കുന്നത് ആരോഗ്യത്തിന് ഗുണം ചെയ്യും
മാമ്പഴം
മാങ്ങയിൽ ധാരാളം നാരുകളും ആൻറി ഓക്സിഡൻറുകളും ദഹനത്തെ സഹായിക്കുന്ന എൻസൈമുകളും അടങ്ങിയിട്ടുള്ളതിനാൽ ദഹനത്തിനും ശരീരഭാരം നിയന്ത്രിക്കുന്നതിനും ഗുണം ചെയ്യും
പിയേഴ്‌സ്
നാരുകളാൽ സമ്പന്നമായതിനാൽ ഇവ ദഹനം മെച്ചപ്പെടുത്തുന്നതിനും ശരീരഭാരം നിയന്ത്രിക്കുന്നതിനും നല്ലതാണ്. കൂടാതെ രക്തത്തിലെ പഞ്ചസാരയുടെ അളവു നിയന്ത്രിക്കാനും പിയേഴ്സ് ഗുണകരമാണ്.
വാഴപ്പഴം
പൊട്ടാസ്യവും നാരുകളാലും സമ്പന്നമായ വാഴപ്പഴം കഴിക്കുന്നത് ശരീരഭാരം നിയന്ത്രിക്കാൻ നിങ്ങഴെ സഹായിക്കും
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates