ഉറക്കം കൂടിയാലും പ്രശ്നമാണ്; അമിതവണ്ണം മുതൽ ഹൃദ്രോഗസാധ്യത വരെ

സമകാലിക മലയാളം ഡെസ്ക്

ഉറക്കം ആരോ​ഗ്യത്തിന് പ്രധാനമാണ്. ദിവസത്തിൽ ഏഴ് മുതല്‍ ഒന്‍പതു മണിക്കൂര്‍ വരെ ഉറങ്ങണമെന്നാണ് ആരോഗ്യവിദഗ്ധര്‍ നിര്‍ദേശിക്കുന്നത്.

Sleeping | Pinterest

നല്ല ഉറക്കം ഓര്‍മശക്തിയും ഹൃദയാരോഗ്യവും ഹോര്‍മോണുകളുടെ സന്തുലനവും മെച്ചപ്പെടുത്തും.

sleeping | Meta AI Image

എന്നാല്‍ ഉറക്കം കൂടി പോയാൽ നിരവധി ആരോ​ഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്നു.

Sleeping | Meta AI Image

ഉറക്കം കൂടുന്നതുമൂലമുള്ള ചില ആരോ​ഗ്യപ്രശ്നങ്ങൾ നോക്കാം

sleeping | Meta AI Image

അമിതവണ്ണം

ഉറക്കം കൂടുന്നതും കുറയുന്നതും വണ്ണത്തെ ബാധിക്കുന്ന കാര്യമാണ്. ദിവസവും ഒമ്പതും പത്തും മണിക്കൂർ ഉറങ്ങുന്നവരിൽ ഏഴും എട്ടും മണിക്കൂർ ഉറങ്ങുന്നവരെ അപേക്ഷിച്ച് ആറുവർഷത്തിനുള്ളിൽ പൊണ്ണത്തടിയുണ്ടാകാനുള്ള സാധ്യത കൂടുതലാണ്

sleeping | Pexels

തലവേദന

അമിതമായ ഉറക്കം മസ്തിഷ്കത്തിലെ ചില ന്യൂറോട്രാൻസ്മിറ്ററുകളെ ബാധിക്കുന്നതുകൊണ്ടാണ് ഇതെന്ന് ​ഗവേഷകർ കരുതുന്നു. പകൽസമയത്ത് കൂടുതലുറങ്ങി രാത്രിയിൽ ഉറക്കം തടസ്സപ്പെടുന്നവരിൽ തൊട്ടടുത്ത ദിവസം രാവിലെ തലവേദന കൂടുതലായിരിക്കുമെന്നും ​ഗവേഷകർ പറയുന്നു.

Sleeping | Pinterest

പുറംവേദന

ഉറക്കം കൂടുതലായവരിൽ പലരും പുറംവേദന മൂലമുള്ള അസ്വസ്ഥകളും അനുഭവിക്കുന്നവരാകും. സദാസമയവും കിടക്കുക വഴി ശരീരത്തിന് മതിയായ വ്യായാമം ലഭിക്കാതിരിക്കുകയും ഇത് പുറംവേദനയ്ക്ക് കാരണമാവുകയും ചെയ്യും.

Sleeping | Pinterest

ഹൃദ്രോ​ഗവും പക്ഷാഘാതസാധ്യതയും

ദിവസവും ഒമ്പതുമുതൽ പതിനൊന്നു മണിക്കൂറോളം ഉറങ്ങുന്ന സ്ത്രീകളിൽ അല്ലാത്തവരെ അപേക്ഷിച്ച് ഹൃദ്രോ​ഗസാധ്യത കൂടുതലാണെന്ന് പഠനങ്ങൾ പറയുന്നു. ദിവസവും എട്ടുമണിക്കൂറിൽ കൂടുതൽ ഉറങ്ങുന്നവരിൽ പക്ഷാഘാതസാധ്യത 46 ശതമാനം കൂടുതലാണ്.

Sleeping | Pinterest

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam