പനി മാറി, പക്ഷെ ചുമ മാറുന്നില്ല; പരിഹാരമുണ്ട്

സമകാലിക മലയാളം ഡെസ്ക്

പാനിമാറിയിട്ടും പലരേയും ബുദ്ധിമുട്ടിക്കുന്ന ഒന്നാണ് ചുമ.

പ്രതീകാത്മക ചിത്രം | AI Generated

ഇത്തരത്തിലുള്ള പോസ്‌റ്റ്‌ വൈറല്‍ ചുമകള്‍ ഇപ്പോള്‍ വ്യാപകമാണ്.

പ്രതീകാത്മക ചിത്രം | AI Generated

പനിപിടിച്ചുണ്ടാകുന്ന വൈറല്‍ അണുബാധയെ പൂര്‍ണ്ണമായും പുറന്തള്ളാന്‍ ശരീരമെടുക്കുന്ന കാലതാമസവും ഇത്തരം ചുമകള്‍ക്കു പിന്നിലുണ്ടാകാം.

പ്രതീകാത്മക ചിത്രം | AI Generated

ഇത്തരം പോസ്‌റ്റ്‌ വൈറല്‍ ചുമകളെ നിയന്ത്രിക്കാന്‍ വീട്ടില്‍ തന്നെ പ്രയോഗിക്കാവുന്ന ചില പൊടിക്കൈകള്‍ നോക്കാം

പ്രതീകാത്മക ചിത്രം | AI Generated

പനിക്കൂർക്ക

പനിക്കൂർക്കയുടെ ഇല വാട്ടിപ്പിഴിഞ്ഞ് ഈ നീര് കുടിയ്ക്കുന്നത് ചുമയ്ക്കും കഫക്കെട്ടിനുമെല്ലാമുള്ള നല്ലൊരു പരിഹാരമാണ്. ഇതിന്റെ നീര് തേനില്‍ ചാലിച്ചും കഴിയ്ക്കുന്നതും ചുമ പെട്ടന്ന് വിട്ടുമാറാൻ സഹായിക്കുന്നു

Mexican mint | Pinterest

നാരങ്ങാനീരും തേനും

നാരങ്ങാനീരും തേനും ചെറുചൂടുള്ള വെള്ളത്തില്‍ ചേര്‍ത്ത് കഴിയ്ക്കുന്നത് കഫക്കെട്ട് മൂലമുണ്ടാകുന്ന വിട്ടുമാറാത്ത ചുമയ്ക്ക് ആശ്വാസം ലഭിക്കും

Lemon juice and honey | Pinterest

തുളസിയില

തുളസിയിലയും ഇഞ്ചിയും ചേർത്ത് വെള്ളത്തിലിട്ട് തിളപ്പിച്ച് ശേഷം അൽപ്പം നാരങ്ങ നീരും കൂടി ചേർത്ത് കുടിക്കുന്നത് ജലദോഷവും ചുമയും മാറാൻ വളരെയധികം സഹായിക്കും.അതുപോലെ തുളസിയില, ഇഞ്ചി, മഞ്ഞൾ എന്നിവ ചേർത്ത് തിളപ്പിച്ച വെള്ളം കുടിക്കുന്നത് കഫം അലിയാൻ സഹായിക്കും

Tulsi leaves | Pinterest

തേനും ഇഞ്ചിയും

ഒരു ടീസ്പൂൺ തേനിൽ അല്പം ഇഞ്ചിനീര് ചേർത്ത് കഴിക്കുന്നത് വരണ്ട ചുമയ്ക്ക് ആശ്വാസം നൽകും.

Honey and ginger | Pinterest

ചുവന്നുള്ളിയും തേനും

ചുവന്നുള്ളി ചെറുതായി അരിഞ്ഞ് തേനിൽ ഇട്ടുവെച്ച് കഴിക്കുന്നത് കുട്ടികളിലെ കഫക്കെട്ടിന് മികച്ചതാണ്.

Shallot and Honey | AI Generated

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | File