സമകാലിക മലയാളം ഡെസ്ക്
മിക്കവരെയും അലട്ടുന്ന പ്രശ്നമാണ് താരൻ. മുടി കൊഴിച്ചിലിനും താരൻ വിലിയൊരു കാരണമാകും.
തലയിൽ ചൊറിച്ചിലും തലയോട്ടിയിൽ പറ്റിപ്പിടിച്ച വെളുത്ത പൊടികളും കാണുമ്പോഴാണ് താരൻ ഉണ്ടെന്ന് അറിയുന്നത്. തലയോട്ടിയിലെ ചർമത്തെ ബാധിക്കുന്ന ഫംഗൽ ഇൻഫെക്‌ഷനാണിത്.
താരൻ അകറ്റാൻ വീട്ടിൽ തന്നെ ചെയ്യാവുന്ന ചില നുറുങ്ങു വിദ്യകൾ നോക്കാം.
വെളിച്ചെണ്ണ
ആദ്യം ഷാംപൂ തേച്ച് തല കഴുകുക. കണ്ടീഷണർ ഉപയോഗിക്കരുത്. വീതിയുള്ള പല്ലുകളുള്ള ചീപ്പ് ഉപയോഗിച്ച്, മുടി നനവോടെ വിടർത്തുക. തുടർന്ന് വെളിച്ചെണ്ണ തലയോട്ടിയിൽ തേച്ച് മസാജ് ചെയ്യുക. ചൂടുള്ള ഒരു ടവൽ ഉപയോഗിച്ച് ചൂടു പിടിച്ച് ഷാംപൂ ഉപയോഗിച്ച് മുടി കഴുകുക.
ചെറുനാരങ്ങ
നാരങ്ങനീര് തലയോട്ടിയിൽ പുരട്ടി നന്നായി തടവുക എല്ലായിടത്തും ഇത് എത്തുന്നുണ്ടെന്ന് ഉറപ്പിക്കണം. ഒരു ടേബിൾ സ്പൂൺ നാരങ്ങാനീര് ഒരു കപ്പു വെള്ളത്തിൽ ചേർത്ത് തലയിൽ തേച്ച് കഴുകുക. താരൻ പൂർണമായി മാറും വരെ ഇത് ദിവസവും ചെയ്യുക.
വെളുത്തുള്ളി
വെളുത്തുള്ളി ചതച്ച് അതിൽ അൽപം തേൻ കൂടി ചേർത്ത് തലയിൽ നന്നായി തേച്ച് പിടിപ്പിക്കുക.15 മിനിറ്റ് കഴിഞ്ഞ് നന്നായി കഴുകി കളയുക.
കറ്റാർവാഴ
കറ്റാർവാഴയുടെ പൾപ്പ് തലയിൽ പുരട്ടി തിരുമ്മുക. ഏതാനും മിനിറ്റുകൾക്കു ശേഷം കഴുകിക്കളയാം. താരനും തലയിലെ ചൊറിച്ചിലും മാറ്റാൻ ഇത് സഹായിക്കും. ആഴ്ചയിൽ മൂന്നു തവണ ഇതു ചെയ്യുന്നതു നല്ലതാണ്.
ആര്യവേപ്പ്
ആന്റി ബാക്ടീരിയൽ ഗുണങ്ങൾ ഉള്ള ആര്യ വേപ്പിന്റെ ഇല അരച്ച് തലയിൽ പുരട്ടുക. പത്തുമിനിറ്റിനു ശേഷം കഴുകിക്കളയാം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates