സമകാലിക മലയാളം ഡെസ്ക്
കൊതുക് കടിയേറ്റാൽ ചർമത്തിൽ ഉണ്ടാകുന്ന അസ്വസ്ഥതകളാണ് ഏറ്റവും അസഹനീയമായത്.
കടിയേറ്റ ഭാഗത്ത് ചൊറിച്ചിലും ചുവന്ന പാടുകളും ഒക്കെ ഉണ്ടാകാനുള്ള സാധ്യതയുണ്ട്.
കൊതുകുശല്യം അകറ്റുന്നതിനും കൊതുക് കടിയെ തടയാനുമായി വ്യത്യസ്ത മാർഗ്ഗങ്ങൾ ആളുകൾ പരീക്ഷിക്കാറുണ്ട്.
എന്നാൽ കൊതുകു കടിയേറ്റാൽ ഉണ്ടാകുന്ന ചർമത്തിലെ അസ്വസ്ഥതകൾ കുറയ്ക്കുന്നതിനായി ആരും ഒന്നും ചെയ്യാറില്ല.
കൊതുക് കടിക്കുള്ള ഫലപ്രദമായ ചില വീട്ടു പരിഹാരങ്ങളെ കുറിച്ചറിയാം.
ഐസ് ക്യൂബ്
കുറച്ച് ഐസ് ഒരു തുണിയിൽ പൊതിഞ്ഞെടുത്ത് കൊതുകു കടിയേറ്റ ശരീരഭാഗത്ത് പുരട്ടാവുന്നതാണ് കൊതുകുകടി മൂലം ചർമത്തിനുണ്ടാകുന്ന വീക്കം കുറയ്ക്കാൻ സഹായിക്കും.
കറ്റാർ വാഴ
കറ്റാർ വാഴ ജെല്ലിന് ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ കൊതുക് കടി മൂലമുണ്ടാവുന്ന അസ്വസ്ഥതകളെ പെട്ടെന്ന് സുഖപ്പെടുത്തും. കുറച്ച് കറ്റാർ വാഴ ജെൽ എടുത്ത് കൊതുകു കടിയേറ്റ ശരീരഭാഗത്ത് പുരട്ടാം. പുരട്ടി കഴിയുമ്പോൾ തന്നെ വീക്കം, ചൊറിച്ചിൽ എന്നിവയുടെ ലക്ഷണങ്ങൾ പെട്ടെന്ന് ഇല്ലാതാക്കും.
തേൻ
തേനിലെ ആൻറി ബാക്ടീരിയൽ, ആൻറി ഇൻഫ്ലമേറ്ററി ഗുണങ്ങൾ കൊതുക് കടിയേറ്റ ഭാഗത്തെ അസ്വസ്ഥതകളെ വേഗത്തിൽ ശമിപ്പിക്കും.
തുളസി
കൊതുക് കടിയേറ്റാൽ ഉണ്ടാവുന്ന ചൊറിച്ചിലും തിണർപ്പും ഒക്കെ ഒഴിവാക്കാനായി നിങ്ങൾക്ക് തുളസി ഉപയോഗിക്കാം. കുറച്ച് തുളസി ഇലകൾ എടുത്ത് ഇവ ഒരു കപ്പ് വെള്ളത്തിലിട്ട് കുറച്ച് മിനിറ്റ് തിളപ്പിക്കുക. ഈ വെള്ളം തണുക്കാൻ അനുവദിച്ച ശേഷം ഒരു പഞ്ഞി ഉപയോഗിച്ചുകൊണ്ട് നിങ്ങളുടെ ചർമ്മത്തിൽ പുരട്ടിയാൽ മതി.
സവാള
കൊതുക് കടിയേറ്റ നിങ്ങളുടെ ചർമ്മത്തിലെ അസ്വസ്ഥതകളെ ശമിപ്പിക്കാനായി ഫലപ്രദമായ രീതിയിൽ സവാള ഉപയോഗപ്പെടുത്താനാവും. സവാളയുടെ ഒരു ചെറിയ കഷ്ണം എടുത്ത് നിങ്ങളുടെ അസ്വസ്ഥതകളുള്ള ചർമത്തിൽ നേരിട്ട് സ്ക്രബ് ചെയ്യാം. കുറച്ച് സമയത്തിന് ശേഷം അസ്വസ്ഥതകൾ കുറഞ്ഞു കഴിയുമ്പോൾ ഈ പ്രദേശം വെള്ളം ഉപയോഗിച്ച് കഴുകുക.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates