കഴുത്തിലെ കറുപ്പ് നീക്കാൻ വീട്ടിൽ ചെയ്യാവുന്ന ചില പൊടിക്കൈകൾ

SREELAKSHMI P M

കഴുത്തിലെ കറുപ്പ് പലർക്കും ആത്മവിശ്വാസക്കുറവ് ഉണ്ടാക്കുന്ന ഒരു പ്രശ്നമാണ്.

പ്രതീകാത്മക ചിത്രം | Pinterest

സൂര്യപ്രകാശം, വിയർപ്പ്, പൊടി, ഹോർമോൺ മാറ്റങ്ങൾ എന്നിവയാണ് സാധാരണ കാരണം.

പ്രതീകാത്മക ചിത്രം | Pinterest

വീട്ടിൽ തന്നെ ലഭ്യമായ ചില ലളിതമായ പൊടിക്കൈകൾ ഉപയോഗിച്ച് കഴുത്തിലെ കറുപ്പ് കുറയ്ക്കാൻ സഹായിക്കാം

പ്രതീകാത്മക ചിത്രം | Pinterest

തൈര്

ചർമത്തിലെ കറിവാളിപ്പ് മാറാൻ തൈര് വളരെ ഫലപ്രദമാണ്. രണ്ട് ടേബിൾ സ്പൂൺ തൈര് കഴുത്തിന് ചുറ്റും പുരട്ടി 15 മിനിറ്റിന് ശേഷം തണുത്ത വെള്ളത്തിൽ കഴുകളയാം.

Curd | Pinterest

ബദാം എണ്ണ

ബദാം എണ്ണയിൽ വിറ്റാമിൻ ഇയും ബ്ലീച്ചിങ് ഘടകങ്ങളും അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് ബദാം എണ്ണ ചർമകാന്തി വർധിപ്പിക്കാൻ സഹായിക്കുന്നു. ഒന്നു-രണ്ട് തുള്ളി ബദാം എണ്ണയെടുത്ത് കഴുത്തിൽ നന്നായി മസാജ് ചെയ്യുക. 10 മിനിറ്റിന് ശേഷം എണ്ണ കഴുകി കളയാം.

Almond | Pinterest

ഉരുളക്കിഴങ്ങ്

ഉരുളക്കിഴങ്ങിൽ ബ്ലീച്ചിങ് ഘടകങ്ങൾ അടങ്ങിയിട്ടുണ്ട്. ഉരുളക്കിഴങ്ങ് ചെറിയ കഷ്ണങ്ങളായി മുറിച്ച് മിക്സിയിൽ അരച്ചോ ചതച്ചോ നീരെടുത്ത് കഴുത്തിൽ പുരട്ടുക. 15 മിനിറ്റ് കഴിഞ്ഞ് നല്ല തണുത്തവെള്ളം ഉപയോഗിച്ച് കഴുകിക്കളയുക.

Potato | Pinterest

കറ്റാർവാഴ ജെൽ

കഴുത്തിലെ കറുപ്പ് നിറമകറ്റാൻ കറ്റാർവാഴ ജെൽ മികച്ചൊരു ഓപ്ഷനാണ്. കറ്റാർവാഴ ജെൽ കഴുത്തിൽ നന്നായി തേച്ചു പിടിപ്പിക്കുക. അരമണിക്കൂറിന് ശേഷം ശുദ്ധമായ വെള്ളമുപയോഗിച്ച് കഴുകിക്കളയാം.

Aloe vera gel |

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | File