ഓക്സിജൻ ഉത്പാദിപ്പിക്കുന്ന ചില ഇൻഡോർ സസ്യങ്ങൾ

സമകാലിക മലയാളം ഡെസ്ക്

ഇൻഡോർ സസ്യങ്ങൾ വെറും അലങ്കാരമായി മാത്രമാണ് പലപ്പോഴും നമ്മൾ കാണുന്നത്.

പ്രതീകാത്മക ചിത്രം | Pinterest

എന്നാൽ ഇവ ധാരാളം ഓക്സിജൻ ഉത്പാദിപ്പിച്ച് നമ്മുടെ ആരോഗ്യം മെച്ചപെടുത്താൻ സഹായിക്കുന്നു.

പ്രതീകാത്മക ചിത്രം | Pinterest

ഏറ്റവും കൂടുതൽ ഓക്സിജൻ ഉത്പാദിപ്പിക്കുന്ന ചില ഇൻഡോർ സസ്യങ്ങളെ കുറിച്ച് അറിയാം

പ്രതീകാത്മക ചിത്രം | Pinterest

വളരെ ഭംഗിയുള്ള പൂക്കളുള്ള ഗെർബെര ജെയിംസോണിയെ അലങ്കാരത്തിനാണ് നമ്മൾ ഉപയോഗിക്കാറ്. എന്നാൽ ഇവയ്ക്ക് ട്രൈക്ലോറോഎത്തിലീൻ, ബെൻസീൻ എന്നിവയെ ശുദ്ധീകരിക്കാൻ സാധിക്കും.

Gerbera | Pinterest

പനയുടെ കുടുംബത്തിൽ പെടുന്ന അരീക്ക പാം ബെൻസീൻ, ഫോർമാൽഡിഹൈഡ് തുടങ്ങിയ വിഷവസ്തുക്കളെ ആഗിരണം ചെയ്ത് ശുദ്ധമായ ഓക്സിജൻ പുറത്തുവിടുന്നു.

Areca palm | Pinterest

സ്നേക്ക് പ്ലാൻ്റിന് ബെൻസീൻ, സൈലീൻ, ട്രൈക്ലോറോഎത്തിലീൻ തുടങ്ങിയവ ഫിൽട്ടർ ചെയ്യാൻ സാധിക്കും. രാത്രിയിലാണ് ഈ ചെടി ഏറ്റവും കൂടുതൽ ഓക്സിജൻ ഉത്പാദിപ്പിക്കുന്നത്.

Snake Plant | Pinterest

കൂടുതൽ ഓക്സിജൻ ഉത്പാദിപ്പിക്കുന്ന ഇൻഡോർ സസ്യങ്ങളിൽ ഒന്നായി അറിയപ്പെടുന്ന സ്പൈഡർ പ്ലാൻ്റ് , കാർബൺ മോണോക്സൈഡ്, ഫോർമാൽഡിഹൈഡ്, സിഗരറ്റ് പുകയിൽ നിന്നുള്ള വിഷവസ്തുക്കൾ എന്നിവ ഫിൽട്ടർ ചെയ്യുന്നു.

Spider plants | Pinterest

ഫോർമാൽഡിഹൈഡ്, കാർബൺ മോണോക്സൈഡ് തുടങ്ങിയവ ശുദ്ധീകരിക്കാൻ മണിപ്ലാൻ്റിന് സാധിക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്. സ്നേക്ക് പ്ലാൻ്റിനെ പോലെ രാത്രിയിലാണ് ഇവ ഓക്സിജൻ ഉത്പാദിപ്പിക്കുന്നത്.

Money Plant | Pinterest

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | File