സമകാലിക മലയാളം ഡെസ്ക്
ഓണം ആഘോഷങ്ങളുടെതുമാത്രമല്ല കളികളുടെയും കാലമായിരുന്നു.
ഓണക്കാലത്ത് അരങ്ങേറുന്ന വിവിധങ്ങളായ ഓണക്കളികൾ പരിചയപ്പെടാം
കിളിത്തട്ടുകളി.
മണ്ണിൽ വരച്ചിട്ട കളങ്ങളിലൂടെ നീങ്ങുന്ന കിളി ഏതുവരയിൽക്കൂടി നീങ്ങിയും എതിരാളിയെ അടിച്ചുപുറത്താക്കുന്ന രസകരമായ ഓണവിനോദമാണിത്. അഞ്ചുപേരടങ്ങുന്ന രണ്ടുടീമാണ് കളിയിലുണ്ടാവുക
തലപ്പന്ത്
കളിക്കാർ രണ്ടുസംഘങ്ങളായി പിരിഞ്ഞ്, ഒരു കൂട്ടർ കളിക്കുകയും മറ്റേക്കൂട്ടർ കാക്കുകയും ചെയ്യുന്നതാണ് ഇന്ന് അന്യംനിന്ന് പോയിക്കൊണ്ടിരിക്കുന്ന തലപ്പന്തുകളിയുടെ രീതി
പുലികളി
പുലിയുടെയോ കടുവകളുടെയോ മുഖംമൂടി ധരിച്ചും ദേഹമാസകലം പുലിസദൃശമായ ചായംതേച്ചും വരകൾ വരച്ചും വാദ്യമേളങ്ങൾക്കൊപ്പം താളത്തിൽ ചുവടുവെച്ച് കലാകാരൻമാർ ആടിത്തിമർക്കും. പൂരത്തിന്റെ നാടായ തൃശ്ശൂരാണ് പുലിക്കളിക്ക് പേരുകേട്ട സ്ഥലം.
കുമ്മാട്ടിക്കളി
തൃശ്ശൂർ, പാലക്കാട്, വയനാട് തുടങ്ങിയ ജില്ലകളിൽ ഏറെ പ്രചാരത്തിലുള്ള നാടൻകലാരൂപമാണിത്. മുഖംമൂടികളും പ്രത്യേക വേഷവും ധരിച്ചാണ് കുമ്മാട്ടികൾ നാട്ടിടവഴികളിൽ ഓണക്കാലത്ത് ആട്ടവും പാട്ടുമായെത്താറുള്ളത്
കൈകൊട്ടിക്കളി
മുറ്റത്ത് കത്തിച്ചുവെച്ച വിളക്കിനോ നിലത്തിട്ട വർണാഭമായ പൂക്കളത്തിനോ ചുറ്റും സ്ത്രീകൾ പാട്ടുപാടി കൈക്കൊട്ടി കളിക്കുന്ന ഓണക്കാല വിനോദമാണ് തിരുവാതിരക്കളി, കുമ്മികളി എന്നൊക്കെ അറിയപ്പെടുന്ന കൈകൊട്ടിക്കളി.
ഉറിയടി
ഒരു കയറിന്റെ അറ്റത്ത് വിവിധ ദ്രവ്യങ്ങൾ നിറച്ച മൺകലത്തോടെ കെട്ടിയിട്ട ഉറിയിൽ മറ്റേ അറ്റത്ത് കെട്ടിയ കയർവഴി ഒന്നോ അതിലധികമോ ആളുകൾ കയർ അയച്ചും വലിച്ചും നിയന്ത്രിക്കും. വടി കൈയിലേന്തിയ ആൾ അത് ചാടിയടിച്ച് പൊട്ടിക്കുന്നതാണ് കളിയുടെ രീതി
വടംവലി
കട്ടിയും വണ്ണവും കൂടിയ കയർ രണ്ടുസംഘങ്ങളായി തിരിഞ്ഞ് ഇരുവശത്തേക്കും ശക്തിയിൽ വലിക്കുന്നതാണ് കളിയുടെ രീതി. കളിക്കാർക്കൊപ്പം കാണികൾക്കും ഒരുപോലെ ആവേശം പകരുന്ന കളിയാണിത്
തുമ്പിതുള്ളൽ
കൈയിൽ തുമ്പച്ചെടിയുടെ കുടമോ കൈയിൽപ്പിടിച്ച് നടുവിൽ ഇരിക്കുന്ന പെൺകുട്ടിയെ ചുറ്റുംനിൽക്കുന്നവർ പാട്ടുപാടുകയും ആർപ്പും കുരവയുമായി തുമ്പി തുള്ളിക്കുന്നതാണ് കളിയുടെ രീതി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates