സമകാലിക മലയാളം ഡെസ്ക്
ഒരു ദിവസത്തെ ഏറ്റവും പ്രധാന ഭക്ഷണമാണ് പ്രാതല്‍
പ്രഭാത ഭക്ഷണം കഴിക്കാൻ സമയം കിട്ടുന്നില്ല എന്ന പരാതി ഇപ്പോൾ സർവ്വവ്യാപകമാണ്.
ഇഡ്‌ഡലി, അപ്പം, പുട്ട്, ദോശ പോലുള്ള ബ്രേക്ക്ഫാസ്റ്റ് ഉണ്ടാക്കാൻ സമയം കിട്ടുന്നില്ലെങ്കിൽ കുറഞ്ഞ സമയം കൊണ്ടു തയ്യാറാക്കാവുന്ന പ്രഭാതഭക്ഷണത്തെ ആശ്രയിക്കാവുന്നതാണ്.
പോഷകക്കുറവുണ്ടാകാതെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ചില വിഭവങ്ങൾ പരിചയപ്പെടാം.
ബ്രെഡ്,മുട്ട്, പാൽ, പഴം
ബ്രെഡിൽ കാർബോ ഹൈഡ്രേറ്റും മുട്ടയിൽ പ്രോട്ടീനും കൊഴുപ്പും ഉണ്ട്. പഴത്തിലാകട്ടെ മിനറൽസ് ധാരാളവും .250 മില്ലി അല്ലെങ്കിൽ ഒരു ഗ്ലാസ് പാലിൽ ഏകദേശം 8 ഗ്രാം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്.
ഓട്‌സ്, മുട്ട അല്ലെങ്കിൽ പയർ വേവിച്ചത്
വെള്ളത്തിൽ വേവിച്ചെടുത്ത ഓട്‌സിൽ അവസാനം പാൽ ചേർക്കുക. ഓട്‌സിൽ നാരുകൾ ധാരാളമുണ്ട്. മുട്ട കഴിക്കാൻ ആരോഗ്യപ്രശ്‌നങ്ങളുണ്ടെങ്കിൽ പകരം വേവിച്ച ചെറുപയറോ കടലയോ വേവിച്ചതിൽ തേങ്ങ ചേർത്തു കഴിച്ചാൽ മതി.
ഏത്തപ്പഴം, പാൽ
പുഴുങ്ങിയതോ അല്ലാത്തതോ ആയ ഏത്തപ്പഴത്തിനൊപ്പം ഒരു ഗ്ലാസ് പാൽ കുടിക്കാം. പഴം മുറിച്ചതിൽ തേങ്ങ, കശുവണ്ടി, ബദാം, കടല ഇവയൊക്കെ ചേർത്താൽ ഗുണം വീണ്ടും കൂടും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates