ഒറ്റ എൻട്രി കൊണ്ട് സിനിമ തൂക്കിയ 'ലാലേട്ടൻ'

സമകാലിക മലയാളം ഡെസ്ക്

ഒരു സിനിമ മുഴുവൻ കൈയടക്കാൻ നായകനാകേണ്ടതില്ല, ചിലപ്പോൾ വെറും അഞ്ച് മിനിറ്റ് മതി, തീയേറ്റർ മുഴുവൻ ആവേശത്തിലാക്കാൻ

Mohanlal

വെറും അഞ്ച് മിനിറ്റ് മാത്രം സ്ക്രീനിൽ വന്നാലും തീയേറ്ററിൽ വിസിൽ മഴ പെയ്യിക്കുന്ന ഒരാളാണ് മോഹൻലാൽ.

Mohanlal

ലാലേട്ടന്റെ മറക്കാനാവാത്ത ചില അതിഥി വേഷങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

Mohanlal

അവസാന 10 മിനിറ്റിൽ സിനിമ സ്വന്തമാക്കിയ ‘നിരഞ്ജൻ’

സമ്മർ ഇൻ ബദ്ലഹേമിലെ നിരഞ്ജൻ സിനിമയുടെ അവസാന ഭാഗത്ത് മാത്രം എത്തുന്ന കഥാപാത്രമായിരുന്നുവെങ്കിലും, അതിന്റെ വികാരതീവ്രതയും സംഭാഷണങ്ങളും ഇന്നും ആരാധകർ ഓർക്കുന്നു.

Summer in Bethlehem

കായം കുളം കൊച്ചുണ്ണിയിലെ ഇത്തിക്കര പക്കി

ചിത്രത്തിൽ നായകൻ നിവിൻ പോളിയായിരുന്നിട്ടും മോഹൻലാലിന്റെ എൻട്രി തീയേറ്ററുകളിൽ വലിയ ആഘോഷം സൃഷ്ടിച്ചു.

Kayamkulam Kochunni

ജയിലർ-ലെ മിന്നൽ സാന്നിധ്യം

തമിഴ് ചിത്രമായ ജയിലറിൽ മോഹൻലാലിന്റെ കാമിയോ റോൾ വലിയ ചർച്ചയായി. അദ്ദേഹത്തിന്റെ സ്റ്റൈലിഷ് ലുക്കും കഥാപാത്രവും സോഷ്യൽ മീഡിയയിലും ആരാധകർക്കിടയിലും വൈറലായി.

Jailer

ലാലേട്ടാൻ ലാലേട്ടനായി വന്ന മനു അങ്കിൾ

മനു അങ്കിളിൽ താരം അഭിനയിച്ചത് “മോഹൻലാൽ” എന്ന കഥാപാത്രമായിട്ടാണ്.സിനിമയിലെ അദ്ദേഹത്തിന്റെ സ്വാഭാവിക തമാശകളും ഇന്നും കൾട്ട് ഫീൽ നൽകുന്നവയാണ്.

Manu Uncle

പെരുവണ്ണാപുരത്തെ വിശേഷങ്ങളിലെ ക്ലൈമാക്സിലെ മാസ് എൻട്രി

സിനിമയുടെ അവസാനം എത്തുന്ന അച്യുതക്കുറുപ്പ് എന്ന കഥാപാത്രം ഇന്നും മലയാള സിനിമയിലെ മികച്ച ​ഗസ്റ്റ് അപ്പിയറൻസുകളിൽ ഒന്നായി പറയപ്പെടുന്നു.

Peruvannapurathe Visheshangal

മോഹൻലാൽ-മമ്മൂട്ടി ഫാൻസിന്റെ ഫേവറിറ്റ്

കടൽ കടന്ന് ഒരു മാത്തുക്കുട്ടിയിൽ മമ്മൂട്ടിക്കൊപ്പം ചെറിയ സമയം മാത്രം സ്ക്രീനിൽ വന്നാലും ആ കോമ്പിനേഷൻ ഇന്നും ഫാൻസിന്റെ ഫേവറിറ്റ് ലിസ്റ്റിൽ ഉള്ളതാണ്.

Kadal Kadannu Oru Maathukutty

സിനിമയുടെ മുഴുവൻ വൈബ് മാറ്റിയ ഉസ്താദ് സാലി

കൂതറ സിനിമയിൽ ഉസ്താദ് സാലി എന്ന കഥാപാത്രമായി എത്തിയ ലാലേട്ടൻ സിനിമയ്ക്ക് വേറെ ലെവൽ വൈബാണ് നൽകിയത്.

koothara

ആദിയിലെ ലാലേട്ടൻ എൻട്രി

പ്രണവ് മോഹൻലാൽ പ്രധാന കഥാപാത്രത്തിലെത്തിയ ആദിയിൽ അച്ഛനും മകനും സ്‌ക്രീനിൽ ഒരേ ഫ്രെയിമിൽ എത്തിയത് തിയേറ്ററിൽ കൈയ്യടി നേടി.

Aadhi

രസത്തിലെ ചെറിയ കഥാപാത്രം

സിനിമയിൽ മോഹൻലാൽ സ്വന്തം പേരിൽ തന്നെയെത്തി. വളരെ ചെറിയ സമയമായിരുന്നെങ്കിലും അദ്ദേഹത്തിന്റെ കഥാപാത്രം കഥയ്ക്ക് വേറിട്ട ഒരു അനുഭവം നൽകി.

Rasam

സിനിമയുടെ പൾസ് തന്നെ മാറ്റിയ ലാലേട്ടൻ

വാണ്ടഡ് സിനിമയിൽ എക്സ്റ്റൻഡഡ് കാമിയോ ആയിട്ടാണ് മോഹൻലാൽ എത്തിയത്.

Wanted

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | File