കേരളത്തിലെ ചില പ്രധാന ട്രക്കിങ് സ്പോട്ടുകൾ

സമകാലിക മലയാളം ഡെസ്ക്

ഒരിക്കലെങ്കിലും ട്രക്കിങ് പോകാൻ ആഗ്രഹിക്കാത്തവർ ഉണ്ടാവില്ല.

Chokramudi | File

സാഹസികത ഇഷ്ടപ്പെടുന്നവർക്ക് ഇനി ട്രക്ക് ചെയ്യാൻ സ്ഥലങ്ങൾ തേടി കേരളത്തിന് പുറത്തേക്ക് പോകേണ്ടതില്ല കേരളത്തിൽ തന്നെ ആവേശകരമായ നിരവധി ട്രക്കിങ് സ്പോട്ടുകളുണ്ട്.

Agasthyarkoodam | File

ഇത്തവണത്തെ വെക്കേഷൻ കുറച്ച് സാഹസികത നിറഞ്ഞതാക്കാനുള്ള ചില ട്രക്കിങ് കേന്ദ്രങ്ങളെ കുറിച്ചാണ് ഇനി പറയാൻ പോകുന്നത്.

Meesapulimala | Pinterest

മീശപ്പുലിമല(ഇടുക്കി)

സമുദ്രനിരപ്പിൽ നിന്ന് 8,661 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന മീശപ്പുലിമല ട്രക്കിങ് പ്രേമികളുടെ ഒരു പറുദീസയാണ്. മൂന്നാറിലെ വനം വകുപ്പ് ഓഫീസിൽ ട്രക്കിങ് ബുക്ക് ചെയ്യാം. 8 മണിക്കൂർ നീണ്ടുനിൽക്കുന്ന കഠിനമായ ട്രക്കിങാണിത്.സെപ്റ്റംബർ മുതൽ മാർച്ച് വരെയാണ് മീശപ്പുലിമല ട്രക്കിങിന് അനുയോജ്യമായ സമയം.

Meesapulimala | File

അഗസ്ത്യാർകൂടം (തിരുവനന്തപുരം)

1,868 മീറ്റർ ഉയരം. ജനുവരി, ഫെബ്രുവരി മാസങ്ങളിലായാണ്​ വാർഷിക ട്രക്കിങ്​ സമയം. ഓൺലൈനിൽ മുൻകൂട്ടി ബുക്ക്​ ചെയ്യണം. ബോണക്കാട്​ വനത്തിൽനിന്ന്​ രാവിലെ എട്ടിന്​ യാത്ര തുടങ്ങി വനത്തിൽ 16 കിലോമീറ്റർ ഉള്ളിലായി അതിരുമല ബേസ്​ ക്യാമ്പിൽ വൈകീട്ടോടെ എത്തും. പിറ്റേ ദിവസമാണ്​ എട്ടു കിലോമീറ്റർ കുത്തനെ കയറ്റമുള്ള അഗസ്ത്യാർകൂടത്തിലേക്കുള്ള യാത്ര. ഉച്ചയോടെ തിരികെ ബേസ്​ ക്യാമ്പിലെത്തും.

Agasthyarkoodam | File

ചെമ്പ്ര കൊടുമുടി (വയനാട്)

2100 മീറ്റർ ഉയരം. ചെമ്പ്രമുടിയുടെ മുകളിലെത്താൻ മൂന്നുമണിക്കൂർ ട്രക്കിങ്​ വേണ്ടിവരും.

chembra peak | Pinterest

ധോണി ഹിൽസ്

ട്രക്കിങിൽ നിങ്ങൾ ഒരു തുടക്കക്കാരനാണെങ്കിൽ പാലക്കാട്ടെ ധോണി ഹിൽസ് തിരഞ്ഞെടുക്കാം. 3 മണിക്കൂർ ട്രക്കിങിൽ നിങ്ങൾക്ക് മനോഹരമായ ധോണി വെള്ളച്ചാട്ടം ഉൾപ്പെടെയുള്ള കാഴ്ചകൾ സമ്മാനിക്കും. ഏകദേശം 4 കിലോമീറ്റർ ട്രക്കിങിന് ശേഷമാണ് ഈ വെള്ളച്ചാട്ടത്തിലെത്തുക. ഒരാൾക്ക് 100 രൂപയാണ് ചാര്‍ജ്. രാവിലെ 9:30, 11, ഉച്ചയ്ക്ക് 2 മണി എന്നിങ്ങനെ ദിവസേന മൂന്ന് ട്രക്കുകളാണുള്ളത്

Dhoni hills | Image from Kerala Tourism

സൈലന്റ് വാലി നാഷണൽ പാർക്ക്

സൈലന്റ് വാലി ദേശീയോദ്യാനത്തിലൂടെയുള്ള ട്രക്കിങ് ഒരു വൈൽഡ് ലൈഫ് ട്രക്കിങാണ്. യുനെസ്കോയുടെ പൈതൃക കേന്ദ്രങ്ങളിൽ ഉൾപ്പെട്ടിട്ടുള്ളയിടമാണിത്. ഒരാൾക്ക് 400 രൂപ നിരക്കിൽ ട്രക്കിങ് നടത്താം. 1.5 കിലോമീറ്റർ ദൂരമാണ് ട്രക്കിങ്.

Silent Valley National Park | Pinterest

രാമക്കല്‍മേട് (ഇടുക്കി)

കേരള-തമിഴ്‌നാട് അതിർത്തിയിൽ സമുദ്രനിരപ്പിൽനിന്ന് 1100 മീറ്റർ ഉയരത്തിലാണിത്​. ഇന്ത്യയിലേറ്റവുമധികം കാറ്റുവീശുന്ന സ്ഥലങ്ങളിലൊന്നുകൂടിയാണിത്. കാറ്റിൽനിന്ന്​ വൈദ്യുതി ഉൽപാദിപ്പിക്കുന്ന വിൻഡ് എനർജി ഫാം, കൂറ്റൻ കുറവൻ-കുറത്തി പ്രതിമകൾ എന്നിവയും ഇവിടെയുണ്ട്​.

Ramakkalmedu | Pinterest

ആനമുടി (ഇടുക്കി)

സമുദ്രനിരപ്പില്‍നിന്ന്​ 8,843 അടി ഉയരത്തില്‍ പശ്ചിമഘട്ടത്തിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയായ ആനമുടി, ഇരവികുളം ദേശീയോദ്യാനത്തിനുള്ളിലാണ് സ്ഥിതി ചെയ്യുന്നത്. ട്രക്കിങ്ങിന്​ സൗകര്യങ്ങളുണ്ടെങ്കിലും വനംവകുപ്പില്‍ നിന്ന്​ മുന്‍കൂട്ടി അനുമതി വേണ്ടി വരും. മൂന്നു മണിക്കൂര്‍ വരെയാണ് ട്രക്കിങ്.

Anamudi | Pinterest

ചൊക്രമുടി(ഇടുക്കി)

മൂന്നാറിലെ ചൊക്രമുടി പീക്ക് കേരളത്തിലെ ഏറ്റവും കഠിനമായ ട്രക്കിങ് റൂട്ടുകളിൽ ഒന്നാണ്. കാട്ടാനകളുടെ വിഹാര കേന്ദ്രമാണിത്. ട്രക്കിങിന്റെ അവസാന ഭാഗം കൂടുതലും പാറകളിലൂടെ വേണം സഞ്ചരിക്കാൻ. മൂന്നാർ പട്ടണത്തിന്റെയും ബൈസൺ വാലിയുടെയും കാഴ്ചകൾ ചൊക്രമുടിയിൽ നിന്നാൽ കാണാം.

Chokramudi | File

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | File