മഴക്കാലം എത്താറായി,പാമ്പുകളെയും പേടിക്കണം; എടുക്കാം ചില മുൻകരുതലുകൾ

സമകാലിക മലയാളം ഡെസ്ക്

സംസ്ഥാനത്ത് കാലവർഷം എത്താരായിരിക്കുകയാണ്.

rain

വീടിനും ചുറ്റുപാടിനും ഇനി പ്രത്യേകശ്രദ്ധ ആവശ്യമാണ്.

Snake | Pinterest

വീടും പരിസരവും വൃത്തിയാക്കിയില്ലെങ്കില്‍ മഴക്കാല അസുഖങ്ങളോടൊപ്പം മറ്റ് ചില പ്രശ്നങ്ങള്‍ കൂടി വന്നേക്കാം. അതിലൊന്നാണ് പാമ്പ് ശല്യം.

Snake | Pinterest

പാമ്പ് ശല്യം അകറ്റാൻ ചെയ്യേണ്ട കാര്യങ്ങൾ എന്താണെന്ന് നോക്കാം.

snake | പ്രതീകാത്മക ചിത്രം

വാതിലുകളിലും ജനലുകളിലുമുള്ള വിടവുകൾ അടയ്ക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഇത് പുറത്ത് നിന്നും ഇഴജന്തുക്കൾ വീടിനുള്ളിൽ കയറുന്നത് തടയാൻ സഹായിക്കും.

പ്രതീകാത്മക ചിത്രം

മുറ്റത്തുള്ള പൂന്തോട്ടങ്ങൾ കാടുപിടിച്ചുകിടക്കുന്ന സാഹചര്യം ഒഴിവാക്കണം. ഇത് ഇഴജന്തുക്കൾക്ക് മറഞ്ഞിരിക്കാൻ കൂടുതൽ സൗകര്യമാകുന്നു. എപ്പോഴും വൃത്തിയായി സൂക്ഷിക്കാൻ ശ്രദ്ധിക്കണം.

പ്രതീകാത്മക ചിത്രം

ഭക്ഷണാവശിഷ്ടങ്ങളും മാലിന്യങ്ങളും ഉണ്ടാകുന്ന ഇടങ്ങളിൽ ഇഴജന്തുക്കളുടെ സാന്നിധ്യവും ഉണ്ടാകും. പ്രത്യേകിച്ചും മഴ സമയങ്ങളിൽ വീടും പരിസരവും വൃത്തിയാക്കി സൂക്ഷിക്കേണ്ടതുണ്ട്.

Dustbin

രാസവസ്തുക്കൾ ഉപയോഗിക്കുന്നതിന് പകരം പ്രകൃതിദത്തമായ റിപ്പലന്റുകൾ ഉപയോഗിക്കാം. സുഗന്ധമുള്ള ചെടികൾ വളർത്തുന്നത് ഇഴജന്തുക്കളെ അകറ്റി നിർത്താൻ സഹായിക്കും.

Rosemary | Pinterest

വീടിനുള്ളിലും പുറത്തും മാലിന്യങ്ങൾ സൂക്ഷിക്കുന്നത് ഒഴിവാക്കണം. ഇത് ഇഴജന്തുക്കളെ ആകർഷിക്കുന്നു. വീട് വൃത്തിയോടെ സൂക്ഷിക്കുന്നത് ഇത്തരം ജീവികൾ വരാനുള്ള സാധ്യത കുറയ്ക്കും.

പ്രതീകാത്മക ചിത്രം

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam